image

10 Nov 2026 12:19 PM IST

Economy

സംസ്ഥാനങ്ങള്‍ക്ക് വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും നേരത്തെ തുടങ്ങാം; കേന്ദ്ര നികുതി വിഹിതം കൈമാറി

MyFin Desk

സംസ്ഥാനങ്ങള്‍ക്ക് വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും നേരത്തെ തുടങ്ങാം; കേന്ദ്ര നികുതി വിഹിതം കൈമാറി
X

Summary

ഈ മാസം നേരത്തേ അനുവദിച്ച 1.09 ലക്ഷം കോടി രൂപയ്ക്ക് പുറമെയാണ് പുതിയ തുക കൈമാറിയത്. ഇതോടെ നവംബര്‍ മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ആകെ നികുതി വിഹിതം 2.18 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.


മൂലധന ചെലവുകളും ക്ഷേമ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതമായി 1.09 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. നവംബര്‍ മാസത്തില്‍ അനുവദിക്കേണ്ടിയിരുന്ന തുക അഞ്ച് ദിവസം നേരത്തേയാണ് കൈമാറിയത്.

നവംബര്‍ മാസത്തെ ഗഡു നേരത്തേ അനുവദിച്ചതിലൂടെ ഉത്സവകാലത്ത് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ വേഗം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കും. ഏറ്റവും കൂടുതല്‍ വിഹിതം ലഭിച്ചത് ഉത്തര്‍പ്രദേശിനാണ്.

സാധാരണയായി നവംബര്‍ 10-ന് അനുവദിക്കേണ്ടിയിരുന്ന തുകയാണ് നവംബര്‍ 5-ന് തന്നെ കൈമാറിയത്. ഈ മാസം നേരത്തേ അനുവദിച്ച 1.09 ലക്ഷം കോടി രൂപയ്ക്ക് പുറമെയാണ് പുതിയ തുക കൈമാറിയത്. ഇതോടെ നവംബര്‍ മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ആകെ നികുതി വിഹിതം 2.18 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

സംസ്ഥാനങ്ങളും ലഭിച്ച തുകയും

ഉത്തര്‍പ്രദേശ് - 19,208 കോടി രൂപ

ബിഹാര്‍ - 10,845 കോടി രൂപ

മധ്യപ്രദേശ് - 8,010 കോടി രൂപ

പശ്ചിമ ബംഗാള്‍ - 7,866 കോടി രൂപ

മഹാരാഷ്ട്ര - 7,022 കോടി രൂപ

രാജസ്ഥാന്‍ - 6,460 കോടി രൂപ

ഒഡീഷ - 4,819 കോടി രൂപ

ആന്ധ്രാപ്രദേശ് - 4,597 കോടി രൂപ

കര്‍ണാടക - 4,504 കോടി രൂപ

തമിഴ്‌നാട് - 4,466 കോടി രൂപ

ഗുജറാത്ത് - 4,094 കോടി രൂപ

ഉത്സവകാലത്ത് സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവുകള്‍ നിറവേറ്റുന്നതിനുമാണ് മുന്‍കൂറായി തുക അനുവദിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ മൂലധനച്ചെലവ്

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (CGA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സെപ്റ്റംബര്‍ 30 വരെ കേന്ദ്രസര്‍ക്കാരിന്റെ മൂലധനച്ചെലവ് 6.55 ലക്ഷം കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആകെ ബജറ്റ് ലക്ഷ്യമായ 12.22 ലക്ഷം കോടി രൂപയുടെ 53.6 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വാര്‍ഷിക ലക്ഷ്യത്തിന്റെ 51.8 ശതമാനം മാത്രമായിരുന്നു ചെലവഴിച്ചിരുന്നത്.

ധനക്കമ്മി 7.14 ലക്ഷം കോടി രൂപ

സെപ്റ്റംബര്‍ അവസാനത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) 7.14 ലക്ഷം കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആകെ ധനക്കമ്മി ലക്ഷ്യമായ 16.96 ലക്ഷം കോടി രൂപയുടെ 42.1 ശതമാനമാണിത്.

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ധനക്കമ്മി വാര്‍ഷിക ലക്ഷ്യത്തിന്റെ 36.5 ശതമാനമായിരുന്നു. അതായത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ധനക്കമ്മിയുടെ അനുപാതം ഉയര്‍ന്നിട്ടുണ്ട്.