7 Dec 2025 5:23 PM IST
Summary
തുടര്‍ച്ചയായ 13-ാം മാസവും ചൈനയുടെ സ്വര്‍ണ ശേഖരം ഉയര്‍ന്നു
ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണം ആഗോളവിപണിയില്‍ ട്രായ് ഔണ്‍സിന് 4800 ഡോളര്‍ ഉടന്‍ കടക്കുമെന്ന് പ്രവചനം.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ചൈന, വീണ്ടും സ്വര്‍ണ വിപണിയില്‍ ശക്തി തെളിയിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. തുടര്‍ച്ചയായ 13-ാം മാസവും രാജ്യത്തെ സ്വര്‍ണ ശേഖരം ഉയര്‍ന്നു. കഴിഞ്ഞ മാസം മാത്രം 30,000 ട്രോയ് ഔണ്‍സ് സ്വര്‍ണമാണ് അവര്‍ വാങ്ങിയത്.
ഇതോടെ, ചൈനയുടെ മൊത്തം സ്വര്‍ണ ശേഖരം 7.412 കോടി ട്രോയ് ഔണ്‍സ് ആയി. ഈ തുടര്‍ച്ചയായ വാങ്ങല്‍ സൈക്കിള്‍ ആരംഭിച്ചത് 2024 നവംബറിലാണ്. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഗോളതലത്തില്‍ തങ്ങളുടെ സാമ്പത്തിക സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ചൈനയുടെ ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.
അതേസമയം, സ്വര്‍ണവില 4,600 മുതല്‍ 4,800 വരെ എത്താന്‍ സാധ്യതയുണ്ടെന്ന് വെഞ്ച്വറ ബ്രോക്കറേജ് വ്യക്തമാക്കി. 2026ല്‍ യു.എസ്. ഫെഡ് 75 ബേസിസ് പോയിന്റ് വരെ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ ചൂണ്ടിക്കാട്ടിയാണ് ഈ പ്രവചനം. ഒപ്പം ചൈന അടക്കമുള്ള കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരം ഉയര്‍ത്തുന്ന നീക്കവും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി.
2026 പകുതിയോടെ വില 4,500 ഡോളറില്‍ എത്താമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം. പലിശ നിരക്കുകള്‍ കുറയുമ്പോള്‍ ഇ.ടി.എഫ്. നിക്ഷേപം കൂടുന്നതും കേന്ദ്ര ബാങ്കുകളുടെ വാങ്ങലും ഇതിന് കരുത്താകുമെന്നും പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
