25 Sept 2023 3:17 PM IST
Summary
- ഡെവലപ്പര്‍ ഷെയറുകള്‍ ഇടിഞ്ഞത് 6.4 ശതമാനം
- എവര്‍ഗ്രാന്‍ഡെയുടെ ഓഹരികള്‍ ഇടിഞ്ഞത് 25 ശതമാനം
വലിയ വായ്‌പ്പാ ബാധ്യത നേരിടുന്ന ചൈനയിലെ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ ഒമ്പത് മാസത്തിനിടെ കനത്ത തകര്‍ച്ച നേരിട്ടു.എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ലിക്വിഡേഷനെക്കുറിച്ചുള്ള ആശങ്കകള്‍ വ്യവസായത്തിലുടനീളം സമ്മര്‍ദ്ദം സൃഷ്ടിച്ചതാണ് തകര്‍ച്ചക്ക് കാരണം.
ഡെവലപ്പര്‍ കമ്പനികളുടെ ഷെയറുകള്‍ തിങ്കളാഴ്ച ഇടിഞ്ഞത് 6.4 ശതമാനമാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍്ട്ടുചെയ്തു. ഈ വര്‍ഷത്തെ ഈ കമ്പനികളുടെ വിപണിമൂല്യത്തിലെ നഷ്ടം ഇതോടെ 5500 കോടി ഡോളറായി. ചൈനയിലെ ആയുവാന്‍ ഗ്രൂപ്പ് ലിമിറ്റഡ്ന്റെ ഓഹരികൾ 76ശതമാനം ഇടിഞ്ഞ് റെക്കാര്‍ഡ് തകർച്ച നേരിട്ടു . എവര്‍ഗ്രാന്‍ഡെയുടെ ഓഹരികള്‍ ഇടിഞ്ഞത് 25 ശതമാനമാണ്. അതേസമയം കമ്പനിയുടെ പ്രധാന ക്രെഡിറ്റര്‍മാര്‍ കമ്പനിയുമായുള്ള മീറ്റിംഗുകള്‍ ഒഴിവാക്കുകയും അതിന്റെ പുനഃക്രമീകരണ പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എവര്‍ഗ്രാന്‍ഡെയുടെ പ്രധാന ആഭ്യന്തര ഉപസ്ഥാപനമായ ഹെങ്ഡ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ പുതിയ വായ്‌പ്പ നല്‍കാന്‍ കഴിയില്ലെന്ന് മാതൃസ്ഥാപനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എവര്‍ഗ്രാന്‍ഡെയ്ക്ക് ജൂണ്‍ അവസാനംവരെ 32800 കോടി ഡോളറിന്റെ കടബാധ്യത ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതിസന്ധിക്ക് കാരണമായി. ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാലിലൊന്ന് ഭാഗവും നിര്‍മ്മാണ മേഖലയുടെയും പ്രോപ്പര്‍ട്ടി മേഖലയുടെയും സംഭാവനയാണ്.
വരാനിരിക്കുന്ന ഗോള്‍ഡന്‍ വീക്ക് അവധി കാലയളവിൽ വീടു വില്‍പ്പന പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് ഡെവലപ്പര്‍മാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ചൈന ഓഷ്യന്‍വൈഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ബര്‍മുഡ കോടതി ഉത്തരവിട്ട ലിക്വിഡേഷന്‍ നേരിടുകയാണ്. പിംഗ് ആന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും രാജ്യത്തിന്റെ റെഗുലേറ്റര്‍ പറഞ്ഞു. കണ്‍ട്രി ഗാര്‍ഡന്‍ ഹോള്‍ഡിംഗ്‌സ് കമ്പനിയുടെ വായ്‌പ്പ തിരിച്ചടവിൽ വന്ന വീഴ്ചയും ആശങ്കൾ കൂടുതൽ ശക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
