image

8 Dec 2023 9:15 AM GMT

Economy

ഏഴു മാസങ്ങളില്‍ ആദ്യമായി ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന

MyFin Desk

China
X

Summary

  • ഒക്റ്റോബറില്‍ കയറ്റുമതി 6.4 ശതമാനം ഇടിവ് രേഖപ്പെടുത്തി
  • നവംബറിലെ ഇറക്കുമതിയിൽ അപ്രതീക്ഷിത ഇടിവ്


ഈ മാസം ഏപ്രില്‍ മുതലുള്ള കാലയളവില്‍ ആദ്യമായി ചൈനയുടെ പ്രതിമാസ കയറ്റുമതി കണക്കില്‍ ഉയര്‍ച്ച നവംബറിൽ ചൈനീസ് കയറ്റുമതി ഉയർന്നതായി അധികൃതർ കോവിഡ് -19 മഹാമാരി സൃഷ്ടിച്ച കെടുതികളില്‍ നിന്ന് പതിയെ കരകയറുന്നതിനിടെ ആണ് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസകരമായ കണക്ക് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കോവിഡിനെ പിടിച്ചുകെട്ടാനുള്ള കര്‍ശനമായ നയങ്ങളുടെ ഫലമായി ഉല്‍പ്പാദനവും ബിസിനസ് പ്രവര്‍ത്തനങ്ങളും ബാധിക്കപ്പെട്ടിരുന്നു എന്നതു കണക്കിലെടുക്കുമ്പോള്‍, ഇക്കഴിഞ്ഞ നവംബറിലെ കയറ്റുമതി വളര്‍ച്ച വലിയ പ്രതീക്ഷ ഉണര്‍ത്തുന്നതല്ല. അതേസമയം ഇറക്കുമതിയിലെ അപ്രതീക്ഷിത ഇടിവ് ആഭ്യന്തര തലത്തിലെ ദുർബലമായ ഉപഭോക്തൃ പ്രവർത്തനത്തെ എടുത്തുകാണിക്കുന്നുമുണ്ട്.

മുന്‍ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 0.5 ശതമാനം വര്‍ധനയോടെ ചൈനയുടെ കയറ്റുമതി 2023 നവംബറില്‍ 291 ബില്യണ്‍ ഡോളറിലെത്തി. ഒക്റ്റോബറില്‍ 6.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അനലിസ്റ്റുകളുടെ നിഗമനത്തേക്കാളും മെച്ചപ്പെട്ട കയറ്റുമതി വളര്‍ച്ചയാണ് നവംബറില്‍ ഉണ്ടായത്.

കയറ്റുമതി ഇപ്പോള്‍ പ്രതിമാസ വളര്‍ച്ച പ്രകടമാക്കി തുടങ്ങി എങ്കിലും അടുത്ത വര്‍ഷം ചൈനീസ് വളര്‍ച്ചയുടെ പ്രധാന ഘടകമായി മാറാന്‍ കയറ്റുമതിക്ക് സാധിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വളര്‍ച്ചയ്ക്കായി ചൈനയിലെ ആഭ്യന്തര ഉപഭോഗം വര്‍ധിക്കേണ്ടത് അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.