18 Nov 2025 7:27 PM IST
Summary
ഓഹരി വാല്യുവേഷന്‍ ഉയര്‍ന്ന നിലയിലെന്ന് വിശദീകരണം
ഇന്ത്യയുടെ റേറ്റിങ് താഴ്ത്തി ആഗോള നിക്ഷേപ ബാങ്കായ സിറ്റി ഗ്രൂപ്പ്. ഓഹരി വാല്യുവേഷന്‍ ഉയര്‍ന്ന നിലയിലാണെന്ന് വിശദീകരണത്തോടെയാണ് റേറ്റിങ് വെട്ടികുറച്ചിരിക്കുന്നത്. സിറ്റി ഗ്രൂപ്പ് ഇന്ത്യന്‍ ഓഹരികളുടെ റേറ്റിംഗ് 'ഓവര്‍വെയ്റ്റ്' എന്നതിലേക്കാണ് താഴ്ത്തിയത്.
ശക്തമായ കോര്‍പ്പറേറ്റ് വരുമാനം ഉണ്ടെങ്കിലും ഓഹരി വിലകള്‍ ഉയര്‍ന്ന നിലയിലാണ്. സിറ്റിയിലെ യുഎസ് ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടറായ ഡ്രൂ പെറ്റിറ്റ് പറയുന്നത് നിക്ഷേപകര്‍ ഇപ്പോള്‍ മികച്ച അവസരങ്ങളാണ് ഇപ്പോള്‍ തേടുന്നതെന്നാണ്. അതായത് ഈ ഫണ്ട് റൊട്ടേഷന്‍ ഇന്ത്യയിലേക്കല്ല, മറിച്ച് ചൈനയിലും മറ്റ് ആഗോള വിപണികളിലുമാണ് പ്രധാനമായും സംഭവിക്കുന്നത്.
നിലവിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നേറ്റത്തെ 'ബബിള്‍' എന്ന് വിളിക്കുന്നത് ശരിയല്ലെന്നും പെറ്റിറ്റ് വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ എഐ മുന്നേറ്റം തന്നെയാണ് നടക്കുന്നത്. നിക്ഷേപകരുടെ നിലപാട് യുക്തിസഹമാണെന്നും അവര്‍ ലാഭം കിട്ടുമ്പോള്‍ എടുക്കുകയും വില കുറയുമ്പോള്‍ വാങ്ങുകയും ചെയ്യുന്നു.അതിനാല്‍ എഐ നിക്ഷേപങ്ങള്‍ക്കായി അവര്‍ ചൈന, അടക്കമുള്ള അന്താരാഷ്ട്ര വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അതേസമയം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഡിസംബറില്‍ തന്നെ അത് പ്രതീക്ഷിക്കാമെന്നും പെറ്റിറ്റ് കൂട്ടിച്ചേര്‍ത്തു.
ചുരുക്കത്തില്‍ 2026-നെക്കുറിച്ചുള്ള സിറ്റിയുടെ കാഴ്ചപ്പാട് ശുഭകരമാണ്. 2026 ആഗോള ഓഹരി വിപണിക്ക് അനുകൂലമായ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
