4 Sept 2026 2:45 PM IST
Summary
സർക്കാരിൻ്റെ ലക്ഷ്യം പ്രതിച്ഛായ മാത്രമോ? ജിഡിപി കണക്കുകളിലെ പൊരുത്തക്കേടുകൾ ചർച്ചയാകാൻ കാരണമുണ്ട്.
ജൂൺ പാദത്തിലെ ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളർച്ചാ നിരക്ക് ചർച്ചയാവുകയാണ്. പശ്ചിമേഷ്യൻ സംഘർഷം ഏറ്റവുമധികം ബാധിച്ച ആദ്യ പാദത്തിൽ 7 .8 ശതമാനം വളർച്ച എങ്ങനെ എന്ന ചോദ്യം മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രഞജ്ഞനായ അരുൺ കുമാർ ഉൾപ്പെടെയുള്ളവരും സംശയം ഉന്നയിച്ചിരുന്നു. പാചക വാതക വിതരണം തടസപ്പെട്ടതുകൊണ്ട് റെസ്റ്റോറൻ്റുകൾ അടച്ചുപൂട്ടിയ സമയമാണ്. പല ഫാക്ടറികളും ബിസിനസുകളും പ്രതിസന്ധിയിൽ ആയിരുന്നു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ജൂൺ പാദത്തിൽ ഇന്ത്യ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള 7.8% സാമ്പത്തിക വളർച്ച നേടിയെന്ന കണക്കുകളാണ് വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. പ്രതികൂല വ്യാപാര സാഹചര്യങ്ങൾ, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, ഉയർന്ന ഇന്ധന വിലഎന്നിവ കാരണം യുഎസ്, ചൈന, ജപ്പാൻ തുടങ്ങിയ പല പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ എല്ലാം വളർച്ച കുറയുകയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ കാര്യത്തിൽ അങ്ങനെയല്ല.
2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ ബേസ് ഇയർ ആയി ഉപയോഗിച്ചാണ് ഏറ്റവും പുതിയ ജിഡിപി കണക്കുകൾ സമാഹരിച്ചതെന്നും, ജിഡിപി കണക്കാക്കുന്നതിൽ വരുത്തിയ മാറ്റം കഴിഞ്ഞ വർഷത്തെ ഡാറ്റയിൽ പരിഷ്കാരങ്ങൾ വരുത്തിയെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ വി അനന്ദ നാഗേശ്വരൻ പറയുന്നു.
വേണ്ടത് റിയൽ ജിഡിപിയോ നോമിനൽ ജിഡിപിയോ?
സ്റ്റാറ്റിസ്റ്റിക്കൽ റിവിഷന്റെ ഭാഗമായി ചില പാദത്തിലെ സംഖ്യകൾ വർദ്ധിച്ചേക്കാം എന്നും ഇതാണ് ആശയക്കുഴപ്പങ്ങൾക്കിടയാക്കിയത് എന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം. ജിഡിപി ഈ കാലയളവിൽ യഥാർഥത്തിൽ വളർന്നിട്ടുണ്ടോ എന്നറിയാന റിയൽ ജിഡിപിയാണ് നോക്കേണ്ടതെന്നും അത് നോക്കിയാൽ വളർച്ച മൂന്ന് ശതമാനത്തിൽ താഴെ മാത്രമായിരിക്കും എന്നും ഒരു വിഭാഗം വാദിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
