30 Jan 2026 5:45 PM IST
Summary
ക്രിപ്റ്റോ വിപണിയിൽ വൻ തകർച്ച: 24 മണിക്കൂറിൽ 1.7 ബില്യൺ ഡോളർ ചോർന്നു; ബിറ്റ്‌കോയിൻ 82,000 ഡോളറിന് താഴെ.
ക്രിപ്‌റ്റോ വിപണിയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ചോര്‍ന്നത് 1.7 ബില്യണ്‍ ഡോളര്‍.ബിറ്റ്കോയിന്‍ 82,000 ഡോളറിന് താഴേക്ക് പതിച്ചു.ബിറ്റ്കോയിന്‍ ഏകദേശം 5.85 ശതമാനം ഇടിഞ്ഞ് 81,311 ഡോളര്‍ എന്ന താഴ്ന്ന നിലവാരത്തിലേക്ക് എത്തി. കേവലം ഒരു വിലക്കുറവ് എന്നതിലുപരി, വിപണിയിലെ വന്‍കിട നിക്ഷേപകരെയും ലിവറേജ് ട്രേഡേഴ്‌സിനെയും ഇത് സാരമായി ബാധിച്ചു. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യത്തേത്
മെറ്റല്‍ മാര്‍ക്കറ്റിലെ തകര്‍ച്ചയാണ്. റെക്കോര്‍ഡ് ഉയരത്തില്‍ നിന്നിരുന്ന സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില പെട്ടെന്ന് കുറഞ്ഞത് ആഗോള വിപണിയില്‍ ഒരു 'റിസ്‌ക്-ഓഫ്'മൂഡ് സൃഷ്ടിച്ചു. നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറാന്‍ തുടങ്ങിയത് ക്രിപ്റ്റോയെയും തളര്‍ത്തി.അമേരിക്കയിലെ ഫെഡ് ചെയര്‍മാനായി കെവിന്‍ വാര്‍ഷ് വന്നാല്‍ ക്രിപ്റ്റോ റെഗുലേഷനുകള്‍ കടുപ്പിക്കുമോ എന്ന ഭീതി വിപണിയില്‍ പടര്‍ത്തിയിട്ടുണ്ട്.പ്രമുഖ ടെക് കമ്പനികളുടെ മോശം ഏണിംഗ് റിപ്പോര്‍ട്ടുകളും ഓഹരി വിപണിയിലുണ്ടായ തളര്‍ച്ചയും ഡിജിറ്റല്‍ ആസ്തികളെയും ബാധിച്ചു.ബിറ്റ്കോയിന്റെ പാത പിന്തുടര്‍ന്ന് എതേറിയം 6.97 ശതമാനവും സോളാന 6.37 ശതമാനവും ഇടിഞ്ഞു. വേള്‍ഡ് കോയിന്‍ , ലൈറ്റര്‍ എന്നിവ 14 ശതമാനത്തിലധികം തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തരം തളര്‍ച്ചയ്ക്കിടയിലും ലെയര്‍സീറോ , കാന്റണ്‍എന്നിവ ചെറിയ നേട്ടമുണ്ടാക്കിയത് ശ്രദ്ധേയമാണ്.നിലവിലെ ഈ ഇടിവ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരു അവസരമാണെന്ന് മുഡ്രെക്‌സ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. 80,600 ഡോളര്‍ എന്ന ലെവല്‍ ബിറ്റ്കോയിന് നിര്‍ണ്ണായക സപ്പോര്‍ട്ടാണ്. ഇത് തകര്‍ന്നാല്‍ വില വീണ്ടും 79,000 ഡോളറിലേക്ക് പോയേക്കാം. എങ്കിലും വിപണിയിലെ അമിതമായ ലിവറേജ് കുറഞ്ഞത് വരുംദിവസങ്ങളില്‍ വിപണിക്ക് സ്ഥിരത നല്‍കിയേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
