26 Dec 2025 3:53 PM IST
Summary
അതിര്‍ത്തി പ്രശ്നം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണ്. അതില്‍ മൂന്നാം കക്ഷിയായ അമേരിക്ക അഭിപ്രായം പറയേണ്ടതില്ല.
അതിര്‍ത്തി പ്രശ്നം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണ്. അതില്‍ മൂന്നാം കക്ഷിയായ അമേരിക്ക അഭിപ്രായം പറയണ്ടന്ന് ചൈന. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ചൈനയുടെ പ്രതികരണം . ചൈനീസ് ചിപ്പിന് 2027ല്‍ താരിഫ് ചുമത്തുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഒപ്പം ഇന്ത്യയെ ചൈന ചതിക്കുകയാണെന്ന റിപ്പോര്‍ട്ട് പെന്റഗണും പുറത്ത് വിട്ടു.
ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ ഈ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ചൈനയുടെ പ്രതിരോധ നയത്തെ വികലമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും, മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി സ്വന്തം സൈനികാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതെന്നും ചൈന കുറ്റപ്പെടുത്തി.
അതിര്‍ത്തി പ്രശ്നം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണ്. അതില്‍ മൂന്നാം കക്ഷിയായ അമേരിക്ക അഭിപ്രായം പറയേണ്ടതില്ല. നിലവില്‍ അതിര്‍ത്തിയിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ആശയവിനിമയം സുഗമമായി നടക്കുന്നുണ്ടെന്നും ലിന്‍ ജിയാന്‍ വ്യക്തമാക്കി.
അതിർത്തിയിലെ ശാന്തതയെ ചൊല്ലി തർക്കം
അതേസമയം, അമേരിക്കയുടെ ഇടപെടലുകള്‍ വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചേക്കാമെന്നും 2026-ലേക്ക് കടക്കുമ്പോള്‍ ഈ മൂന്ന് ശക്തികള്‍ക്കിടയിലുള്ള ബന്ധം ആഗോള സാമ്പത്തിക ക്രമത്തില്‍ നിര്‍ണ്ണായകമാകുമെന്നുമാണ് സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത് അമേരിക്ക ഭയപ്പെടുന്നുണ്ട്.
2024 ഒക്ടോബറില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ അതിര്‍ത്തി പിന്മാറ്റ കരാര്‍ ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ഈ കരാറിന് പിന്നില്‍ ചൈനയ്ക്ക് വ്യക്തമായ ഒരു അജണ്ടയുണ്ടെന്നാണ് പെന്റഗണ്‍ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ആഴത്തിലാകുന്നത് തടയാന്‍ ചൈന 'അതിര്‍ത്തിയിലെ ശാന്തത ആയുധമാക്കുന്നു എന്നാണ് പെന്റഗണിന്റെ കണ്ടെത്തല്‍. ഇന്ത്യയെ അമേരിക്കയില്‍ നിന്ന് അകറ്റാന്‍ ചൈന സമാധാനത്തിന്റെ മുഖംമൂടി ധരിക്കുന്ന എന്ന ആരോപണമാണ് ചൈനയെ ചൊടിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
