image

23 Feb 2026 7:29 PM IST

Economy

ഡിജിറ്റല്‍ ലെന്‍ഡിംഗ്: ഗെയിം ചേഞ്ചറാകാന്‍ എയര്‍ടെല്‍, നിക്ഷേപം 20,000 കോടി

MyFin Desk

ഡിജിറ്റല്‍ ലെന്‍ഡിംഗ്: ഗെയിം ചേഞ്ചറാകാന്‍   എയര്‍ടെല്‍, നിക്ഷേപം 20,000 കോടി
X

Summary

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡാറ്റ അനലിറ്റിക്‌സ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷി വിലയിരുത്തിയശേഷം മിനിറ്റുകള്‍ക്കുള്ളില്‍ ലോണ്‍ അനുവദിക്കാനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്


ടെലികോം ഭീമന്മാരായ ഭാരതി എയര്‍ടെല്‍ തങ്ങളുടെ സാമ്പത്തിക സേവന മേഖല വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി 20,000 കോടി നിക്ഷേപിക്കും. വെറും ഒരു ഫോണ്‍ കണക്ഷന്‍ എന്നതിലുപരി, സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്ന ഒരു 'ഡിജിറ്റല്‍ ലെന്‍ഡിംഗ്' പ്ലാറ്റ്ഫോമായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ ചെറുകിട വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും തടസ്സമില്ലാതെ വായ്പകള്‍ നല്‍കുന്നതിനായി എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന്റെ സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ നിലവില്‍ നല്‍കിവരുന്ന സാമ്പത്തിക സേവനങ്ങള്‍ ഈ നിക്ഷേപത്തോടെ പുതിയ തലത്തിലേക്ക് ഉയരും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡാറ്റ അനലിറ്റിക്‌സ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷി കൃത്യമായി വിലയിരുത്തിയശേഷം മിനിറ്റുകള്‍ക്കുള്ളില്‍ ലോണ്‍ അനുവദിക്കാനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. ബാങ്കുകളില്‍ നേരിട്ട് പോകാന്‍ ബുദ്ധിമുട്ടുള്ള ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഈ നീക്കം വലിയ ആശ്വാസമാകും.

കടുത്ത മത്സരമുള്ള ഫിന്‍ടെക് മേഖലയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പോലുള്ള പ്രമുഖരോട് ഏറ്റുമുട്ടാനാണ് എയര്‍ടെല്‍ ഈ വന്‍ നിക്ഷേപം നടത്തുന്നത്.സ്വന്തം ഉപഭോക്താക്കളുടെ വലിയ ശൃംഖല ഉപയോഗപ്പെടുത്തി ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, ബിസിനസ് ലോണുകള്‍ എന്നിവയില്‍ വലിയ വിപണി വിഹിതം നേടാന്‍ ഇതിലൂടെ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക വിപ്ലവത്തിന് ഈ നീക്കം കൂടുതല്‍ വേഗത നല്‍കുമെന്നാണ് എയര്‍ടെല്‍ കരുതുന്നത്.