image

12 Jan 2026 9:30 PM IST

Economy

നേരിട്ടുള്ള നികുതിപിരിവില്‍ 9ശതമാനം വര്‍ധന

MyFin Desk

government withdraws new income tax bill
X

Summary

പ്രത്യക്ഷ നികുതി പിരിവ് 8.82 ശതമാനം വര്‍ധിച്ച് 18.38 ലക്ഷം കോടി രൂപയിലധികമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ നേരിട്ടുള്ള നികുതി പിരിവ് 25.20 ലക്ഷം കോടി രൂപയായി പ്രതീക്ഷിക്കുന്നു


ജനുവരി 11 വരെയുള്ള കാലയളവില്‍ മൊത്തം പ്രത്യക്ഷ നികുതിവരുമാനം 8.82 ശതമാനം വര്‍ധിച്ച് 18.38 ലക്ഷം കോടി രൂപയിലധികമായതായി ആദായനികുതി വകുപ്പ്.8.63 ലക്ഷം കോടി രൂപയിലധികമാണ് മൊത്തം കോര്‍പ്പറേറ്റ് നികുതി. കോര്‍പ്പറേറ്റ് ഇതര സ്ഥാപനങ്ങളില്‍ നിന്നുള്ള 9.30 ലക്ഷം കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 1 നും ജനുവരി 11 നും ഇടയില്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് പിരിവ് 44,867 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ റീഫണ്ടുകള്‍ 17 ശതമാനം കുറഞ്ഞ് 3.12 ലക്ഷം കോടി രൂപയായി.

സർക്കാർ ലക്ഷ്യമിടുന്നത് ഉയർന്ന വരുമാനം

ഈ സാമ്പത്തിക വര്‍ഷം ജനുവരി 11 വരെ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 4.14 ശതമാനം വര്‍ദ്ധിച്ച് ഏകദേശം 21.50 ലക്ഷം കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ നേരിട്ടുള്ള നികുതി പിരിവ് 25.20 ലക്ഷം കോടി രൂപയായി പ്രതീക്ഷിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.7 ശതമാനം വര്‍ധനവാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ എസ്ടിടിയില്‍ നിന്ന് 78,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.