image

14 Feb 2023 5:50 AM GMT

Economy

വാണിജ്യ വാഹന വില്പന 2023-24 ൽ 11 ശതമാനം ഉയരാൻ സാധ്യത: ക്രിസിൽ

MyFin Desk

domestic commercial vehicles will grow crisil gfx
X

Summary

  • സാമ്പത്തിക വളർച്ച 6 ശതമാനമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രസ്താവന.
  • ആഭ്യന്തര വാണിജ്യ വാഹനങ്ങളുടെ വില്പന തോത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 31 ശതമാനമായിരുന്നു.


ആഭ്യന്തര വാണിജ്യ വാഹനങ്ങളുടെ വളർച്ച അടുത്ത സാമ്പത്തിക വർഷത്തിൽ 9 -11 ശതമാനമാകുമെന്ന് ക്രിസിലിന്റെ റിപ്പോർട്ട്. ഇടത്തരം, ഹെവി വാണിജ്യ വാഹങ്ങളുടെ ഡിമാന്റിലുണ്ടാകുന്ന വർധനവും, സാമ്പത്തിക വളർച്ച 6 ശതമാനമാകുമെന്ന കണക്കുക്കൂട്ടലും അടിസ്ഥാനമാക്കിയാണ് ക്രിസിലിന്റെ പ്രസ്താവന.

കൂടാതെ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഇൻഫ്രാ സ്‌ട്രെച്ചർ മേഖലക്ക് ഊന്നൽ നൽകി കൊണ്ട് കൂടുതൽ തുക അനുവദിച്ചതും ഡിമാൻഡിന് പിന്തുണ നൽകും. വാണിജ്യ വാഹന വ്യവസായത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് വളർച്ച രേഖപ്പെടുത്തുന്നത്.

ഇതിൽ ലഘു വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിൽ 8 -10 ശതമാനം വരെയും, ഇടത്തരം ഹെവി വാഹനങ്ങളുടെ വിഭാഗത്തിൽ 13 -15 ശതമാനം വരെയും വില്പനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ആഭ്യന്തര വാണിജ്യ വാഹനങ്ങളുടെ വില്പന തോത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 31 ശതമാനമായിരുന്നു. റോഡുകൾ, ഖനനം, റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകൾ എന്നിവയുടെ പ്രവർത്തനം വർധിച്ചത് മൂലം ഇത്തവണ വാർഷികാടിസ്ഥാനത്തിൽ 27 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉയർന്ന വോളിയത്തിനു പുറമെ വരുമാനത്തിലും 2 -5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകും. ഉപകരണ നിർമാതാക്കൾ(ഒഇഎം) , ഭാരത് സ്റ്റേജിന്റെ ആറാം ഘട്ടം മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലും , സ്റ്റീൽ ഉൾപ്പെടയുള്ള ഉത്പന്നങ്ങളുടെ വില കുറയുന്നതിനാലും പ്രവർത്തന ലാഭം, നടപ്പു സാമ്പത്തിക വർഷം കണക്കാക്കിയ 5-6 ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം 7-7.5 ശതമാനമായി വർധിച്ച്, നാല് വർഷത്തെ ഉയർന്ന നിലയിലേക്ക് ഉയരുമെന്നാണ് ഏജൻസി കണക്കാക്കുന്നത്.