image

14 Feb 2026 8:11 PM IST

Economy

ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ്   കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
X

Summary

ഇലക്ട്രോണിക്സ് മേഖലയിലെ ആഗോള ഡിമാന്‍ഡില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഗണ്യമായ പങ്ക് വഹിക്കുന്നു, ഇവരുടെ മൊത്തം വിപണി വലുപ്പം ഏകദേശം 1.6 ട്രില്യണ്‍ ഡോളറാണ്


യുഎസിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കും. വ്യാപാര കരാറുകള്‍ ഇലക്ട്രോണിക്സ് മേഖലയ്ക്ക് തുണയായതായി നീതി ആയോഗ് റിപ്പോര്‍ട്ട്.

വ്യാപാര കരാറുകള്‍ പ്രയോജനപ്പെടുത്തി അവരുടെ 1.6 ട്രില്യണ്‍ ഡോളര്‍ സംയുക്ത വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതും ചൈന, വിയറ്റ്നാം, മെക്സിക്കോ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ അപേക്ഷിച്ച് ഇന്ത്യന്‍ വിതരണക്കാര്‍ക്ക് യുഎസ് ചുമത്തിയ കുറഞ്ഞ പരസ്പര താരിഫുകളും ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇരുവിപണികളിലേക്കും അനായാസം പ്രവേശനം സാധ്യമാക്കി. ഇലക്ട്രോണിക്സ് മേഖലയിലെ ആഗോള ഡിമാന്‍ഡില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഗണ്യമായ പങ്ക് വഹിക്കുന്നു, ഇവരുടെ മൊത്തം വിപണി വലുപ്പം ഏകദേശം 1.6 ട്രില്യണ്‍ ഡോളറാണ്. ഇത് മൊത്തം ആഗോള ഇലക്ട്രോണിക്സ് ഡിമാന്‍ഡിന്റെ മൂന്നിലൊന്ന് പ്രതിനിധീകരിക്കുന്നു.

നിലവില്‍, ചൈന, മെക്സിക്കോ, വിയറ്റ്നാം, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് യുഎസ് പ്രധാനമായും ഇലക്ട്രോണിക്സ് ഇറക്കുമതി ചെയ്യുന്നത്. എങ്കിലും, ഈ വിതരണക്കാരുടെ മേല്‍ യുഎസ് പ്രയോഗിക്കുന്ന പരസ്പര താരിഫ് നിരക്കുകള്‍ ഇന്ത്യയില്‍ ചുമത്തിയതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ഇന്ത്യന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കള്‍ക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ആഗോള ഇലക്ട്രോണിക്സ് വ്യാപാരത്തിന്റെ വലിയൊരു പങ്ക് പിടിച്ചെടുക്കാനും അവസരം നല്‍കുന്നു.

4.6 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഗോള ഇലക്ട്രോണിക്സ് വിപണിയില്‍ ഇന്ത്യയുടെ പങ്ക് ഏകദേശം 1 ശതമാനം മാത്രമാണ്. ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍, സെമികണ്ടക്ടറുകള്‍ തുടങ്ങിയ ഹൈടെക് ഘടകങ്ങളുടെ പ്രധാന വിപണികളില്‍ ചൈന, ഹോങ്കോംഗ്, തായ്വാന്‍ എന്നിവ ആധിപത്യം പുലര്‍ത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു.