10 Dec 2025 8:06 PM IST
Summary
തീരുവതര്‍ക്കങ്ങളില്‍ പരിഹാരമുണ്ടായേക്കുമെന്ന് സൂചന
ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഉറപ്പിച്ചെന്ന സൂചനയുമായി യുഎസ്. അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും മികച്ച വ്യാപാര വാഗ്ദാനങ്ങളാണ് ഇന്ത്യ നല്‍കിയിരിക്കുന്നതെന്ന് യുഎസ് ട്രേഡ് പ്രതിനിധി.
ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമാണ് ഇപ്പോള്‍ യുഎസ് സെനറ്റ് കമ്മിറ്റിയില്‍ ചര്‍ച്ചയാകുന്നതെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഏറ്റവും മികച്ച വ്യാപാര വാഗ്ദാനങ്ങളാണ് ഇന്ത്യ നല്‍കിയിരിക്കുന്നതെന്നാണ് യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ വ്യക്കമാക്കിയത്. സെനറ്റ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഈ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്.
യുഎസ് ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശനത്തിലിരിക്കെയാണ് പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.തീരുവകള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സുപ്രധാന ചര്‍ച്ചകളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യ മുന്‍പേ തന്നെ കടുപ്പമേറിയ കക്ഷിയായിരുന്നു. ചില വിളകള്‍, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, നിലവിലെ ചര്‍ച്ചകളില്‍ പുരോഗതിയാണ് കാണുന്നത്.അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരിയില്‍ രൂപം നല്‍കിയ കാഴ്ചപ്പാടിനെ യാഥാര്‍ത്ഥ്യമാക്കാനാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.
പ്രതിരോധം, ഊര്‍ജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ യുഎസ് ഭരണകൂടം താല്‍പര്യപ്പെടുന്നതായി യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആലിസണ്‍ ഹൂക്കറും വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
