image

3 Feb 2026 4:15 PM IST

Economy

യുഎസ് മൂലധനം വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകുമെന്ന് വിദഗ്ധര്‍

MyFin Desk

fdi, states should modify the facilities
X

Summary

നയപരമായ സ്ഥിരതയും രൂപയുടെ മൂല്യം ശക്തിപ്പെടുന്നതും വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കും. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5 ശതമാനമായും കോര്‍പ്പറേറ്റ് ലാഭം 18 ശതമാനമായും ഉയരാന്‍ ഈ കരാര്‍ സഹായിക്കുമെന്നും വിദഗ്ധര്‍


അമേരിക്കയുമായുള്ള കരാറിന് പിന്നാലെ ഉത്സവാഘോഷത്തില്‍ ദലാല്‍ സ്ട്രീറ്റ്. അമേരിക്കന്‍ മൂലധനം വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകുമെന്നാണ് വിദഗ്ധര്‍.

വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നുവെന്നാണ് അനലിസ്റ്റുകളുടെയും സാമ്പത്തിക വിദഗ്ധരുടെയും പ്രവചനം.ബജറ്റിന് ശേഷമുള്ള എല്ലാ തളര്‍ച്ചയും വിപണി ഒറ്റയടിക്ക് മറികടന്നത് ചൂണ്ടികാട്ടിയാണ് ഈ വിലയിരുത്തല്‍.

നയപരമായ സ്ഥിരതയും രൂപയുടെ മൂല്യം ശക്തിപ്പെടുന്നതും വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കും. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5 ശതമാനമായും കോര്‍പ്പറേറ്റ് ലാഭം 18 ശതമാനമായും ഉയരാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഡോ. വി.കെ. വിജയകുമാര്‍ നിരീക്ഷിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയുകയായിരുന്നു. 2025 ഓഗസ്റ്റ് മുതല്‍ ഏകദേശം 1,66,286 കോടി രൂപയാണ് അവര്‍ പിന്‍വലിച്ചത്. അമേരിക്ക ചുമത്തിയ 50% താരിഫ് ആയിരുന്നു പ്രധാന കാരണം.

എന്നാല്‍ ഫെബ്രുവരിയിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ തന്നെ അവര്‍ 1,906 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കഴിഞ്ഞു. എഫ്.ഐ.ഐകളുടെ പ്രിയപ്പെട്ട മേഖലയായബാങ്കിംഗ് & ഫിനാന്‍സില്‍ എച്ച്.ഡി.എഫ്.സി, ബജാജ് ഫിനാന്‍സ് തുടങ്ങിയവ. ഐടി & ടെലികോമില്‍ കയറ്റുമതി കൂടുമെന്ന പ്രതീക്ഷയില്‍ ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ ഓഹരികള്‍ എന്നിവയ്ക്കെല്ലാം കരാര്‍ നേട്ടമാവുമെന്നും വിദഗ്ധര്‍ അറിയിച്ചു.