29 Oct 2026 9:42 AM IST
Summary
നവംബര്‍ 3ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പണപ്പെരുപ്പവും ജീവിതച്ചെലവും പ്രധാന വിഷയമാകുമ്പോഴാണ് ഫെഡിന്റെ ഈ 'വെയ്റ്റ് ആന്‍ഡ് സീ' നിലപാട്
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിവിപണി പ്രതീക്ഷിച്ചതുപോലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. ബെഞ്ച്മാര്‍ക്ക് നിരക്ക് നിലവിലെ 3.75% - 4.00% പരിധിയില്‍ തന്നെ തുടരും. 12 അംഗ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയില്‍ 10-2 എന്ന വോട്ടിനാണ് തീരുമാനം.
ഇടക്കാല തിരഞ്ഞെടുപ്പിന് ആറ് ദിവസം മുന്‍പാണ് നിര്‍ണായക തീരുമാനം. നവംബര്‍ 3ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പണപ്പെരുപ്പവും ജീവിതച്ചെലവും പ്രധാന വിഷയമാകുമ്പോഴാണ് ഫെഡിന്റെ ഈ 'വെയ്റ്റ് ആന്‍ഡ് സീ' നിലപാട്. പണപ്പെരുപ്പം 'ഉയര്‍ന്നുതന്നെ തുടരുന്നു' എന്ന് പ്രസ്താവനയില്‍ ഫെഡ് സമ്മതിച്ചു, ഒപ്പം സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ 'സോളിഡ്' എന്നതില്‍ നിന്ന് 'സ്‌ട്രോങ്' എന്ന് ഉയര്‍ത്തിയും വിലയിരുത്തി.
തീരുമാനത്തില്‍ രണ്ട് പേര്‍ വിയോജിച്ചു. പ്രസിഡന്റ് ട്രംപ് പുറത്താക്കാന്‍ ശ്രമിക്കുന്ന ഫെഡ് ഗവര്‍ണര്‍ ലിസ കുക്കും ക്ലീവ്ലാന്‍ഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമാക്കും കാല്‍ ശതമാനം പോയിന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് 2% പണപ്പെരുപ്പ ലക്ഷ്യത്തിലേക്ക് സമയബന്ധിതമായി മടങ്ങാന്‍ സഹായിക്കുമെന്ന് ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പറഞ്ഞു.
ഇത് താത്കാലിക വിരാമം മാത്രമാണെന്നാണ് സൂചന. സെപ്റ്റംബറില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി നിരക്ക് ഉയര്‍ത്തിയ ശേഷമുള്ള ഈ ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ 8-9ന് നടക്കുന്ന യോഗത്തില്‍ വീണ്ടും കാല്‍ ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് നിക്ഷേപകരും സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
