30 Jan 2026 5:31 PM IST
Summary
സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ധനക്കമ്മിയിലല്ല, മറിച്ച് രാജ്യത്തിന്റെ കടം-ജിഡിപി അനുപാതത്തിലെന്ന് റിപ്പോര്‍ട്ട്
കേന്ദ്ര ബജറ്റിലൂടെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ധനക്കമ്മിയിലല്ല, മറിച്ച് രാജ്യത്തിന്റെ കടം-ജിഡിപി അനുപാതത്തിലെന്ന് റിപ്പോര്‍ട്ട്.
ഇതുവരെ ബജറ്റുകളില്‍ ധനക്കമ്മി ഒരു നിശ്ചിത ശതമാനത്തില്‍ നിര്‍ത്തുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ 2026-27 സാമ്പത്തിക വര്‍ഷം മുതല്‍ കടം കുറയ്ക്കുന്നതിനായിരിക്കും മുന്‍ഗണന. നിലവില്‍ ഇന്ത്യയുടെ കേന്ദ്ര കടം ജിഡിപിയുടെ ഏകദേശം 56 ശതമാനമാണ്. ഇത് 2031 മാര്‍ച്ച് 31-ഓടെ 50 ശതമാനത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ പുതിയ ലക്ഷ്യം.
ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് നിയമപ്രകാരം നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ ഇന്ത്യ ഏകദേശം കൈവരിച്ചു കഴിഞ്ഞു. 2025-26 വര്‍ഷത്തില്‍ ധനക്കമ്മി 4.5 ശതമാനത്തിന് താഴെ എത്തിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇനിമുതല്‍ വര്‍ഷാവര്‍ഷം കൃത്യമായ ഒരു ലക്ഷ്യം നിശ്ചയിക്കുന്നതിന് പകരം, കൂടുതല്‍ സുതാര്യവും അയവുള്ളതുമായ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
ഒരു രാജ്യം എത്രത്തോളം കടക്കെണിയിലാണെന്ന് അളക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടം -ജിഡിപി അനുപാതം. കടം കുറയുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വര്‍ദ്ധിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചിലവഴിക്കാന്‍ സര്‍ക്കാരിന് സാധിക്കുകയും ചെയ്യും.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും ഇത് സഹായിക്കും.ചുരുക്കത്തില്‍, വെറുമൊരു കണക്കുപുസ്തകത്തിനപ്പുറം ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയായി മാറ്റാനുള്ള ദീര്‍ഘകാല പ്ലാനാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
