image

26 Jan 2023 8:59 AM GMT

Economy

2023-24 ലെ കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി ലക്ഷ്യം 5.8-5.9 ശതമാനം

PTI

fiscal deficit roiters report
X

Summary

  • 2024 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ കട൦ ഉയരുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. .
  • വരുന്ന സാമ്പത്തിക വർഷം ചെലവ് 8.2 ശതമാനം കൂടുമെന്നു പ്രതീക്ഷിക്കുന്നു


കേന്ദ്രം 2023-24 ൽ ധനകമ്മി ജിഡിപിയുടെ 5.8 - 5.9 ശതമാനത്തിലേക്ക് കുറച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.4 ശതമാനമായിരുന്നു.

കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇത് 4 - 4.5 ശതമാനം ആയിരുന്നു. 2026 ഓടെ ചരിത്രപരമായ ആ നിലയിലേക്ക് ധനകമ്മി തിരിച്ചെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും റോയിറ്റേഴ്‌സ് ഒരു റിപ്പോർട്ടിൽ പറയുന്നു .

പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദ്ഗ്ധര്‍ പ്രതീക്ഷിക്കുന്നത് ധനകമ്മി ആറ് ശതമാനത്തിനടുത്തായിരിക്കുമെന്നാണ്.

ആഗോള തലത്തില്‍ പണപ്പെരുപ്പം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കമ്മിയും, കടവും നിയന്ത്രണത്തിൽ നിർത്തുക എന്ന ലക്‌ഷ്യം ബജറ്റിൽ സർക്കാരിന് ഒരു വെല്ലുവിളിയായിരിക്കുമെന്നു അവർ പറയുന്നു .

ചെലവും വരുമാന സമാഹരണവും കണക്കിലെടുക്കുമ്പോള്‍ ഈ ലക്‌ഷ്യം നേടുന്നതിന് ഇന്ത്യ അതിവേഗം വളരേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു. വരുന്ന സാമ്പത്തിക വർഷം ചെലവ് 8.2 ശതമാനം കൂടുമെന്നു അവർ പ്രതീക്ഷിക്കുന്നു. വരുമാനത്തിൽ 12.1 വളർച്ചയാണ് അവർ കണക്കാക്കുന്നത്. എന്നാല്‍ സബ്സിഡി ചെലവുകൾ കുറയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്

2024 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ കട൦ ഉയരുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. .

ജപ്പാനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഇന്ത്യയുടെ ധനകമ്മി 5.9 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ കടമെടുപ്പ് 2023 സാമ്പത്തിക വര്‍ഷത്തിലെ 14.2 ലക്ഷം കോടി രൂപയില്‍ നിന്നും 15.5 ലക്ഷം കോടി രൂപയാകുമെന്നും പ്രതീക്ഷിക്കുന്നു.

എച്ച്എസ്ബിസിയുടെ അഭിപ്രായത്തില്‍, 2024 തെരഞ്ഞെടുപ്പ് വർഷമായതിനാൽ സ്വകാര്യവത്കരണത്തില്‍‍ കുറവും, ചെലവിൽ വലിയ സമ്മര്‍ദ്ദങ്ങളും മറ്റ് വെല്ലുവിളികള്‍ക്കൊപ്പം സര്‍ക്കാര്‍ നേരിടേണ്ടി വരും.