image

24 Sept 2025 3:47 PM IST

Economy

പൊതുമേഖലാ ബാങ്കുകളിലെ വിദേശ ഉടമസ്ഥാവകാശ പരിധി ഉയര്‍ത്തിയേക്കും

MyFin Desk

പൊതുമേഖലാ ബാങ്കുകളിലെ വിദേശ   ഉടമസ്ഥാവകാശ പരിധി ഉയര്‍ത്തിയേക്കും
X

Summary

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം


പൊതുമേഖലാ ബാങ്കുകളിലെ വിദേശ ഉടമസ്ഥാവകാശ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍.

ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ മറികടക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഉടമസ്ഥാവകാശം 51% അല്ലെങ്കില്‍ അതില്‍ കൂടുതലായി തന്നെ നിലനിര്‍ത്തിയായിരിക്കും പരിഷ്‌കരണം വരിക.

നിലവില്‍ പൊതുമേഖലയിലെ വിദേശ ഉടമസ്ഥാവകാശം 20% ആണ്. എന്നാല്‍ സ്വകാര്യ ബാങ്കുകളുടേത് 74% വരെയാണ്. ബോര്‍ഡിന്റെ സ്വയംഭരണാധികാരത്തിലോ വായ്പാദാതാക്കളുടെ പൊതു പങ്കിലോ വിട്ടുവീഴ്ചയുണ്ടാവില്ല. അല്ലാതെയുള്ള നിയമങ്ങളില്‍ ഇളവ് വരുത്താനാണ് ശ്രമമെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ധനമന്ത്രാലയ പ്രതിനിധികളില്‍ നിന്നാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. വിഷയത്തില്‍ അധികം വൈകാതെ കേന്ദ്രത്തിന്റെ പ്രഖ്യാപനം വരുമെന്നാണ് സൂചന.