7 Jan 2026 5:50 PM IST
Summary
സുപ്രീം കോടതി വിധി ട്രംപിന് തിരിച്ചടിയായാല്‍, ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് അതൊരു വലിയ ആശ്വാസമാകും
ട്രംപിന്റെ താരിഫ് നിയമപരമാണോയെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച പറയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിധി അതീവ നിര്‍ണായകമാണ്. അരിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം വരെ നികുതിയാണ് ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇടപാടുകള്‍ കൂടി കണക്കിലെടുത്താണ് ഈ കടുത്ത നടപടി.
സുപ്രീം കോടതി വിധി ട്രംപിന് തിരിച്ചടിയായാല്‍, ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് അതൊരു വലിയ ആശ്വാസമാകും.1977-ലെ നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് ഈ താരിഫുകള്‍ ചുമത്തിയത് എന്നാണ് ആരോപണം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട ഈ അധികാരം സാധാരണ വ്യാപാര നയങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പ്രസിഡന്റിന് അവകാശമില്ലെന്ന് കീഴ്കോടതികള്‍ നേരത്തെ വിധി എഴുതിയിരുന്നു.
റഷ്യൻ ഇടപാട് തുടർന്നാൽ അധിക നികുതി
ഇപ്പോള്‍ പന്ത് സുപ്രീം കോടതിയുടെ കോര്‍ട്ടിലാണ്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച പുറത്തുവരുന്ന ഈ വിധി ആഗോള വിപണികളെയും ഇന്ത്യയിലെ ഓഹരി വിപണിയെയും ഒരുപോലെ ഉലയ്ക്കാന്‍ സാധ്യതയുണ്ട്.അതിനിടെ മോദിക്ക് എന്നോട് പിണക്കമാണ്' എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.
വാഷിംഗ്ടണില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തിലാണ് ട്രംപിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. താനുമായി നല്ല ബന്ധമാണെങ്കിലും ഇന്ത്യക്ക് മേല്‍ ചുമത്തിയ കനത്ത താരിഫുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്ടനാണെന്ന് ട്രംപ് പറയുന്നു. റഷ്യന്‍ ഇടപാടുമായി പോയാല്‍ അധിക നികുതി വീണ്ടും ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
