12 Jan 2026 3:58 PM IST
Summary
ജെറോം പവലിനെതിരെയുള്ള ക്രിമിനല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും യുഎസ്-ഇറാന്‍ സംഘര്‍ഷവുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്
ആഗോള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളില്‍ കരുത്ത് നേടി സ്വര്‍ണവും വെള്ളിയും. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവില ഇതിനകം തന്നെ 1.41 ലക്ഷം രൂപ കടന്നു. ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ഔണ്‍സിന് 4,600 ഡോളര്‍ എന്ന മാന്ത്രിക സംഖ്യയും മറികടന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെതിരെയുള്ള ക്രിമിനല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും യുഎസ്-ഇറാന്‍ സംഘര്‍ഷവുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
എന്റിച്ച് മണിയിലെ പൊന്മുടി ആര്‍ പറയുന്നത് സ്വര്‍ണവില 1,42,000 രൂപയ്ക്ക് മുകളില്‍ നിലയുറപ്പിച്ചാല്‍ ഉടന്‍ തന്നെ 1,45,000 മുതല്‍ 1,48,000 രൂപ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ്. 1.5 ലക്ഷം രൂപ എന്ന ലക്ഷ്യം വിദൂരമല്ല. ഓരോ ചെറിയ വിലക്കുറവിലും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന 'ബൈ ഓണ്‍ ഡിപ്സ്' തന്ത്രമാണ് ഇപ്പോള്‍ വിപണിയില്‍ പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വര്‍ണത്തേക്കാള്‍ വേഗത്തിലാണ് വെള്ളിയുടെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില ഔണ്‍സിന് 85 ഡോളര്‍ കടന്നാല്‍ അടുത്ത ലക്ഷ്യം 90 മുതല്‍ 95 ഡോളര്‍ വരെയാണ്.
കമ്മോഡിറ്റി വിദഗ്ദ്ധനായ അനൂജ് ഗുപ്തയുടെ അഭിപ്രായത്തില്‍, യുഎസ് ഡോളറിന്റെ മൂല്യം ഇടിയുന്നത് വെള്ളിയെ കൂടുതല്‍ കരുത്തനാക്കുന്നു. വെള്ളി വില കിലോയ്ക്ക് 2,70,000 രൂപ കടന്നാല്‍ 3 ലക്ഷം രൂപ എന്ന റെക്കോര്‍ഡിലേക്ക് അത് അതിവേഗം എത്തും. നിലവില്‍ 2,65,000 രൂപയ്ക്ക് മുകളില്‍ വെള്ളി ശക്തമായ നിലയിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
