image

17 Nov 2025 9:33 PM IST

Economy

സ്വര്‍ണ ഇറക്കുമതിയില്‍ മൂന്നുമടങ്ങ് വര്‍ദ്ധന

MyFin Desk

സ്വര്‍ണ ഇറക്കുമതിയില്‍ മൂന്നുമടങ്ങ് വര്‍ദ്ധന
X

Summary

സ്വര്‍ണ ഇറക്കുമതി 40ശതമാനം സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന്


ഉത്സവ, വിവാഹ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ ഒക്ടോബറില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 14.72 ബില്യണ്‍ യുഎസ് ഡോളറിലെത്തി എന്ന് വാണിജ്യ മന്ത്രാലയം. 2024 ഒക്ടോബറില്‍ സ്വര്‍ണ ഇറക്കുമതി 4.92 ബില്യണ്‍ യുഎസ് ഡോളര്‍ മാത്രമായിരുന്നു.

ഉയര്‍ന്ന സ്വര്‍ണ ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മി ഒക്ടോബറില്‍ 41.68 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തി.

ദേശീയ തലസ്ഥാനത്ത് മഞ്ഞ ലോഹത്തിന്റെ വില 10 ഗ്രാമിന് 1.29 ലക്ഷം രൂപയായി തുടരുന്നു. ഉത്സവകാല ആവശ്യകതയാണ് ഇറക്കുമതിയിലെ വര്‍ധനവിന് കാരണമെന്ന് ഡാറ്റയെക്കുറിച്ച് അഭിപ്രായം പറഞ്ഞ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

സ്വര്‍ണ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സ് സ്വിറ്റ്‌സര്‍ലന്‍ഡാണ്, ഏകദേശം 40 ശതമാനം വിഹിതം സ്വിറ്റ്‌സര്‍ലന്‍ഡാണ്, തൊട്ടുപിന്നില്‍ യുഎഇ (16 ശതമാനത്തിലധികം), ദക്ഷിണാഫ്രിക്ക (ഏകദേശം 10 ശതമാനം) എന്നിവയാണ്.

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ഇറക്കുമതി 403.67 ശതമാനം ഉയര്‍ന്ന് 5.08 ബില്യണ്‍ ഡോളറിലെത്തി. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഇന്‍ബൗണ്ട് ഷിപ്പ്മെന്റ് 10.54 ശതമാനം വര്‍ധിച്ച് 15.4 ബില്യണ്‍ ഡോളറിലെത്തി.

ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. ആഭരണ വ്യവസായത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.