6 Feb 2026 12:25 PM IST
Gold Price Crash 2026: Will Gold Fall Below ₹1 Lakh?
Summary
പവൻ വില ഒരു ലക്ഷത്തിലേക്ക്? സ്വർണ്ണ വിപണിയിൽ വൻ തകർച്ച; നിക്ഷേപകർ അറിയേണ്ടത്.
സ്വര്‍ണ്ണ വിപണിയില്‍ ഇപ്പോള്‍ നടക്കുന്നത് വെറും തിരുത്തലല്ല, ഒരു വന്‍ മെല്‍റ്റ്ഡൗണ്‍ ആണ്! പത്തു ഗ്രാമിന് ഒന്നര ലക്ഷം രൂപയും കടന്നു കുതിച്ച സ്വര്‍ണ്ണം, ഇപ്പോള്‍ പെട്ടെന്നൊരു തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ നിക്ഷേപകര്‍ ചോദിക്കുന്ന ഒരേയൊരു ചോദ്യം: സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴെ എത്തുമോ? എന്നതാണ്. വിഷയത്തില്‍സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളിലേക്ക് നോക്കാം. Gold Price Today, Kerala Gold Rate,
സ്വര്‍ണ്ണവില ഒരു ലക്ഷത്തിലേക്ക്? വിദഗ്ധരുടെ നിരീക്ഷണം
സ്വര്‍ണ്ണവിലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഇടിവ് നിസ്സാരമല്ല. പ്രമുഖ കമ്മോഡിറ്റി വിദഗ്ധനായ മനോജ് കുമാര്‍ ജെയിന്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം, വിപണി വലിയ ചാഞ്ചാട്ടത്തിലാണ്. സ്വര്‍ണ്ണവും വെള്ളിയും വലിയ രീതിയിലുള്ള പ്രോഫിറ്റ് ബുക്കിംഗിന് സാക്ഷ്യം വഹിക്കുകയാണ്. നിലവില്‍ 1,50,000 രൂപയ്ക്ക് താഴേക്ക് വന്ന സ്വര്‍ണ്ണം, വരും ദിവസങ്ങളില്‍ 1,40,000 - 1,45,000 നിലവാരത്തിലുള്ള സപ്പോര്‍ട്ട് ലെവലുകള്‍ പരീക്ഷിച്ചേക്കാം. ഈ സപ്പോര്‍ട്ട് ലെവലുകള്‍ കൂടി തകര്‍ന്നാല്‍ വില വീണ്ടും താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ എംസിഎക്‌സില്‍ സ്വര്‍ണ്ണവില 1.5 ലക്ഷത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ മാസത്തേക്കുള്ള ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് ഗ്രാമിന് 14,939 രൂപ വരെ താഴുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 4,440 ഡോളര്‍ എന്ന സപ്പോര്‍ട്ട് ലെവല്‍ തകര്‍ത്താല്‍, ഇന്ത്യന്‍ വിപണിയിലും വില ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. പല സാമ്പത്തിക വിദഗ്ധരും പറയുന്നത് വിപണിയില്‍ ഇപ്പോഴത്തെ ചാഞ്ചാട്ടം തുടര്‍ന്നാല്‍ വില ഒരു ലക്ഷം രൂപയുടെ അടുത്തെത്താന്‍ സാധ്യതയുണ്ടെന്നാണ്. എന്നാല്‍ ഇത് പെട്ടെന്നൊരു തകര്‍ച്ചയാകില്ല, മറിച്ച് ഘട്ടം ഘട്ടമായുള്ള തിരുത്തലായിരിക്കുമെന്നും വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ കൃത്യമായ പ്രവചനം നടത്തുന്നത് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് മൈക് മക്‌ഗ്ലോണ്‍ ആണ്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില വൈകാതെ 4,000 ഡോളറിലേക്ക് ഇടിയുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് 4,872 ഡോളറാണ് വില. ഇത് മൈക് മക്‌ഗ്ലോണ്‍ പ്രവചിക്കുന്നത് പോലെ 4,000 ഡോളറിലേക്ക് എത്തിയാല്‍, രാജ്യത്ത് പവന്‍ വില ഒരു ലക്ഷം രൂപയ്ക്കും താഴെ എത്തും!പ്രമുഖ വിദഗ്ധനായ ശരദ് കോഹ്ലി അഭിപ്രായപ്പെടുന്നത്, ആഗോള സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഉദാഹരണത്തിന് യുഎസ് ഡോളര്‍ ശക്തിപ്പെടുകയും പലിശ നിരക്കുകളില്‍ മാറ്റം വരികയും ചെയ്താല്‍ സ്വര്‍ണ്ണവിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ്. ഒരു ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയിലേക്ക് വില എത്തണമെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ വലിയ തോതിലുള്ള വിലയിടിവ് സംഭവിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വില കുറയാന്‍ കാരണമാകുന്ന 3 പ്രധാന ഘടകങ്ങള്‍
അമേരിക്കന്‍ സാമ്പത്തിക നയങ്ങള്‍: യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാതെ തുടരുകയും ഡോളര്‍ ഇന്‍ഡക്‌സ് ശക്തമാകുകയും ചെയ്യുന്നത് സ്വര്‍ണ്ണത്തിന്റെ തിളക്കം കുറയ്ക്കും.
യുഎസ് - ഇറാന്‍ ആണവ ചര്‍ച്ചകള്‍: ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കുറയുന്നത് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിനുള്ള ഡിമാന്‍ഡ് കുറയ്ക്കുന്നു. ഇത് വില വലിയ തോതില്‍ ഇടിയാന്‍ കാരണമാകും.
എംസിഎക്‌സ് മാര്‍ജിന്‍ നിയന്ത്രണങ്ങള്‍: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും മാര്‍ജിന്‍ ലിമിറ്റുകള്‍ ഉയര്‍ത്തിയത് ഊഹക്കച്ചവടക്കാരെ വിപണിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ഇത് കൃത്രിമമായ വിലക്കയറ്റം തടയാന്‍ സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
