image

15 Jan 2026 3:44 PM IST

Economy

സ്വര്‍ണം ഇടിവിലേക്ക്! പിന്നില്‍ ട്രംപിന്റെ നിലപാട് മാറ്റമെന്ന് റിപ്പോര്‍ട്ട്

MyFin Desk

സ്വര്‍ണം ഇടിവിലേക്ക്! പിന്നില്‍   ട്രംപിന്റെ നിലപാട് മാറ്റമെന്ന് റിപ്പോര്‍ട്ട്
X

Summary

'റിച്ച് ഡാഡ് പുവര്‍ ഡാഡ്' രചയിതാവ് റോബര്‍ട്ട് കിയോസാക്കി നിക്ഷേപകര്‍ക്ക് കര്‍ശന മുന്നറിയിപ്പാണ് നല്‍കുന്നത്. വെള്ളിയില്‍ ഏതു നിമിഷവും വലിയ തകര്‍ച്ച ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു


രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് 0.6 ശതമാനവും വെള്ളിവില 5 ശതമാനത്തോളവും ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെതിരെയുള്ള തന്റെ കടുത്ത നിലപാട് തല്‍ക്കാലം ഒന്ന് മയപ്പെടുത്തിയതാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് കുറയാന്‍ കാരണമായത്.

സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,594 ഡോളറിലേക്ക് താഴ്ന്നു. അതേസമയം,

ഈ വിലയിടിവ് താല്‍ക്കാലികം മാത്രമാണെന്നാണ് എസ്എഎംസിഒ സെക്യൂരിറ്റീസിലെ അപൂര്‍വ സേത്ത് പറയുന്നത്.

ഇന്ത്യന്‍ വിപണിയില്‍ വെള്ളിയുടെ വില കിലോയ്ക്ക് 3.94 ലക്ഷം രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് അവരുടെ നിഗമനം. നിലവില്‍ 2.89 ലക്ഷം രൂപയുള്ള വെള്ളി, വരും നാളുകളില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുമെന്ന് ടെക്നിക്കല്‍ സൂചനകളും വ്യക്തമാക്കുന്നു.

അതേസമയം, 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' രചയിതാവ് റോബര്‍ട്ട് കിയോസാക്കി നിക്ഷേപകര്‍ക്ക് കര്‍ശന മുന്നറിയിപ്പാണ് നല്‍കുന്നത്. വെള്ളിയില്‍ ഏതു നിമിഷവും വലിയ തകര്‍ച്ച ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു. സ്പെക്യുലേറ്റീവ് സെല്ലിംഗ് വിപണിയെ താഴേക്ക് എത്തിക്കുമെന്നും, അതിനാല്‍ നിക്ഷേപകര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.