25 Jan 2026 4:54 PM IST
Summary
പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇന്ത്യയുടെ വസ്ത്ര വ്യാപാര മേഖലയെയും സ്വര്‍ണ-രത്ന വ്യാപാരത്തെയുമാണ്. അമേരിക്കന്‍ താരിഫുകള്‍ ഉയരുന്നത് ഈ മേഖലകളില്‍ നിന്നുള്ള കയറ്റുമതി കുറയ്ക്കുകയും തൊഴിലവസരങ്ങളെ ബാധിക്കുകയും ചെയ്യും
യുഎസുമായുള്ള വ്യാപാര കരാര്‍ വൈകുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് നീണ്ടുപോയാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ അത് സാരമായി ബാധിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് ചീഫ് ഇക്കണോമിസ്റ്റ് ശന്തനു സെന്‍ഗുപ്ത പറയുന്നത്.
നിലവില്‍ 6.8 ശതമാനം പ്രതീക്ഷിക്കുന്ന വളര്‍ച്ചയില്‍ വലിയ ഇടിവ് സംഭവിച്ചേക്കാം.ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇന്ത്യയുടെ വസ്ത്ര വ്യാപാര മേഖലയെയും സ്വര്‍ണ-രത്ന വ്യാപാരത്തെയുമാണ്. അമേരിക്കന്‍ താരിഫുകള്‍ ഉയരുന്നത് ഈ മേഖലകളില്‍ നിന്നുള്ള കയറ്റുമതി കുറയ്ക്കുകയും തൊഴിലവസരങ്ങളെ ബാധിക്കുകയും ചെയ്യും.
ഈ ആഘാതം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നും ഗോള്‍ഡ്മാന്‍ സാക്സ് ചൂണ്ടിക്കാട്ടുന്നു.വിപണിയെ ഉത്തേജിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഇനിയും കുറച്ചേക്കാം. നിലവിലുള്ള സാഹചര്യത്തിന് പുറമെ 25 ബേസിസ് പോയിന്റ് അധികമായി കുറയ്ക്കാനാണ് സാധ്യത.
ഇത് ഭവന വായ്പയടക്കമുള്ള ലോണുകളുടെ പലിശ കുറയാന്‍ കാരണമാകുമെങ്കിലും, രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.അതേസമയം, ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഉപഭോഗംമെച്ചപ്പെടുന്നത് ആശ്വാസകരമായ വാര്‍ത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
