16 Jan 2026 4:09 PM IST
Summary
സ്വര്‍ണം, വെള്ളി എന്നിവയിലുണ്ടായ താല്‍ക്കാലിക ബ്രേക്കിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന സൂചന വന്നതാണ് മൂന്നാമത്തെ കാരണം
വിപണിയിലെ ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. കരുത്താര്‍ജ്ജിക്കുന്ന യുഎസ് ഡോളര്‍ ആദ്യത്തേത്. യുഎസിലെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഡോളര്‍ ഇന്‍ഡക്സ് മള്‍ട്ടി-വീക്ക് ഹൈയിലേക്ക് ഉയര്‍ന്നു. ഡോളര്‍ ശക്തമാകുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയ്ക്കുന്നു.
ഇടിവിലേക്ക് നയിച്ച രണ്ടാമത്തെ കാരണം ട്രംപിന്റെ നയമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന ശ്രമം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയുന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. ഇത് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് കുറച്ചു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന സൂചന വന്നതാണ് മൂന്നാമത്തെ കാരണം.ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 4,601.8 ഡോളറിലേക്കും വെള്ളി 90.41 ഡോളറിലേക്കുമാണ് താഴ്ന്നത്.
ആഭ്യന്തര വിപണിയായ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ഫെബ്രുവരി മാസത്തെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 0.36 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,42,601 എന്ന നിലവാരത്തിലെത്തി. ഗ്രാമിന് ഏകദേശം 520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍, നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തുന്നതാണ് ഈ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. സ്വര്‍ണത്തേക്കാള്‍ വലിയ തിരിച്ചടിയാണ് വെള്ളി നേരിട്ടത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടര്‍ച്ചയായി മുന്നേറിക്കൊണ്ടിരുന്ന വെള്ളിയുടെ കുതിപ്പിന് ഇന്ന് കടിഞ്ഞാണ്‍ വീണു. കിലോയ്ക്ക് 4,027 ഇടിഞ്ഞ് 2,87,550 എന്ന നിരക്കിലാണ് വ്യാപാരം അവസാനിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
