21 Nov 2025 6:31 PM IST
Summary
നിലവിലുള്ള 29 തൊഴില്‍ നിയമങ്ങളെ ഏകീകരിക്കുന്നതാണ് നീക്കം
രാജ്യത്ത് തൊഴിൽ നിയമങ്ങളിൽ മാറ്റം. നാല് തൊഴില്‍ കോഡുകളാണ് പുതിയതായി പ്രാബല്യത്തിൽ വന്നത്. 2019 ലെ വേതന നിയമം, 2020 ലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് നിയമം, 2020 ലെ സാമൂഹ്യ സുരക്ഷാ നിയമം, 2020 ലെ ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് എന്നിവയാണ് നവംബര്‍ 21മുതല്‍ പ്രാബല്യത്തിലായി.പുതിയ ലേബർ കോഡുകൾ. രാജ്യത്ത് നിലവിലുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമാണ് ഇവക്ക് പ്രാബല്യം നൽകിയിരിക്കുന്നത്. കാലഹരണപ്പെട്ട തൊഴിൽ നിയമങ്ങൾ നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം.
സാമൂഹിക സുരക്ഷ, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയും പുതിയ കോഡുകളിൽ ഉൾപ്പെടുന്നു. ഗിഗ് മേഖലയിലെ പുതിയ ജോലികൾക്കും ഇനി നിയമപരമായ പരിരക്ഷ ലഭിക്കും.തൊഴിലാളി ക്ഷേമം മെച്ചപ്പെടുത്തുക, ഭാവിക്ക് അനുയോജ്യമായ തൊഴില്‍ ശക്തിയെയും പ്രതിരോധശേഷിയുള്ള വ്യവസായങ്ങളെയും പിന്തുണയ്ക്കുന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പരിഷ്‌കരണത്തിന്റെ ലക്ഷ്യം.
സാമ്പത്തിക ഘടനകളും തൊഴില്‍ രീതികളും വളരെ വ്യത്യസ്തമായിരുന്ന 1930 കള്‍ക്കും 1950 കള്‍ക്കും ഇടയിലാണ് ഇന്ത്യയിലെ മിക്ക തൊഴില്‍ നിയമങ്ങളും സൃഷ്ടിക്കപ്പെട്ടത്. കാലക്രമേണ, ഈ വിഘടിച്ച നിയമങ്ങള്‍ ആശയക്കുഴപ്പത്തിലേക്കും, സങ്കീര്‍ണ്ണതകളിലേക്കും നയിച്ചു. ഇതാണ് മാറ്റങ്ങൾക്ക് പിന്നിൽ എന്നാണ് ഔദ്യോഗിക വിശദീകരണം.
പല പ്രധാന സമ്പദ്വ്യവസ്ഥകളും അവരുടെ തൊഴില്‍ സംവിധാനങ്ങള്‍ പരിഷ്‌കരിച്ചപ്പോള്‍, ഇന്ത്യ പഴയ നിയമനിര്‍മ്മാണങ്ങളെ ആശ്രയിക്കുന്നത് തുടര്‍ന്നു. നാല് തൊഴില്‍ കോഡുകള്‍ നടപ്പിലാക്കുന്നത് കൊളോണിയല്‍ കാലഘട്ടത്തിലെ ചട്ടക്കൂടുകള്‍ക്ക് പകരം ഏകീകൃതവും ആധുനികവുമായ ഒരു തൊഴില്‍ ഘടന ഉപയോഗിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ വിടവ് പരിഹരിക്കുന്നു.
പുതിയ കോഡുകള്‍ തൊഴിലാളികള്‍ക്ക് മികച്ച സംരക്ഷണം നല്‍കുമെന്നും തൊഴിലുടമകള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കുമെന്നും മത്സരാധിഷ്ഠിതവും സ്വാശ്രയവുമായ ഒരു സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
