22 Oct 2025 6:42 PM IST
Summary
ആഗോള വ്യാപാര വ്യവസ്ഥയില്‍ നിരവധി അനിശ്ചിതത്വങ്ങളും വെല്ലുവിളികളുമെന്ന് ഗോയല്‍
ആഗോള വ്യാപാര വെല്ലുവിളികളെ നേരിടാന്‍ വികസ്വര, വികസിത രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ. ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സമ്മേളനത്തിന്റെ 16ാമത് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. 'നമ്മളെയെല്ലാം ബാധിക്കുന്ന ആശങ്കകളെക്കുറിച്ച് ഗ്ലോബല്‍ സൗത്ത് ഒരേ സ്വരത്തില്‍ സംസാരിക്കേണ്ട സമയമാണിത്', ഗോയല്‍ പറഞ്ഞു.
ലോകം നിലവില്‍ അസ്ഥിരമാണെന്നും ആഗോള വ്യാപാര വ്യവസ്ഥയില്‍ നിരവധി അനിശ്ചിതത്വങ്ങളും വെല്ലുവിളികളും അവ്യക്തതകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, വ്യത്യസ്ത അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, രാജ്യങ്ങള്‍ എന്നിവയിലായാലും, ദിവസേന നമ്മെ നേരിടുന്ന ഒന്നിലധികം നിര്‍ണായക വെല്ലുവിളികള്‍ ആകട്ടെ, ആഴത്തിലുള്ള വിശ്വാസക്കുറവ് അടയാളപ്പെടുത്തുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഈ വെല്ലുവിളികള്‍ ബഹുമുഖമാണ്', മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചില രാജ്യങ്ങളും ഭൂമിശാസ്ത്രങ്ങളും അവതരിപ്പിക്കുന്ന ഏകപക്ഷീയമായ പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ (കാര്‍ബണ്‍ നികുതി), ലോകത്തെ വിഭജിക്കുന്ന സാങ്കേതികവിദ്യകള്‍, സേവന മേഖലയിലെ നിയന്ത്രണ നയങ്ങള്‍, തടസ്സങ്ങള്‍ എന്നിവയെക്കുറിച്ചും മന്ത്രി ആശങ്കകള്‍ ഉന്നയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
