image

8 Aug 2025 12:09 PM IST

Economy

ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ച കേരളത്തില്‍

MyFin Desk

kerala has the lowest growth rate in south india
X

Summary

2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളം രേഖപ്പെടുത്തിയത് 6.19% വളര്‍ച്ചാ നിരക്ക്


ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ച കേരളത്തിലെന്ന് റിപ്പോര്‍ട്ട് . 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളം 6.19% സാമ്പത്തിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതായി വിവിധ സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍.

സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഎസ്ഡിപി) വളര്‍ച്ച ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 6.73% ല്‍ നിന്ന് കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.3 ശതമാനമാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് ഇതിലും താഴെയാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് ഏറ്റവുംമുന്നില്‍. ഇരട്ട അക്ക വളര്‍ച്ചയാണ് സംസ്ഥാനം നേടിയെടുത്തത്. 11.19 ശതമാനമാണ് തമിഴ്‌നാടിന്റെ വളര്‍ച്ചാ നിരക്ക്. കൂടാതെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും തമിഴ്‌നാടാണ്. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കര്‍ണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാള്‍ മുന്നിലാണ്.

സംസ്ഥാനത്തിന്റെ നാമമാത്ര ജി.എസ്.ഡി.പി 9.97 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യം ബജറ്റില്‍ 2023-24 നെ അപേക്ഷിച്ച് 11.7% വളര്‍ച്ച പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവാണ് ഇത്. ഒരു സംസ്ഥാനത്തിനുള്ളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യത്തെയാണ് നാമമാത്ര ജിഎസ്ഡിപി എന്ന് പറയുന്നത്. ഇതിനര്‍ത്ഥം പണപ്പെരുപ്പത്തിനനുസരിച്ച് മൂല്യങ്ങള്‍ ക്രമീകരിക്കപ്പെടുന്നില്ല എന്നാണ്.