16 Dec 2025 6:04 PM IST
Summary
കറന്റ് അക്കൗണ്ട് കമ്മി വീണ്ടും വര്‍ദ്ധിച്ചു
ഡോളറിനെതിരെ രൂപ 91 നിലവാരം കടന്നതോടെ റിസ്‌ക് പേടിച്ച് വിദേശ നിക്ഷേപകരും, ലിക്വിഡിറ്റി പ്രശ്നം കാരണം പ്രാദേശിക നിക്ഷേപകരും ഇപ്പോള്‍ ജാഗ്രത പാലിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കറന്‍സി, ബോണ്ട് വിപണികളില്‍ തുടങ്ങിയ പ്രതിസന്ധിയാണ് ഓഹരി വിപണിയിലേക്കും വ്യാപിച്ചത്. അതേസമയം, രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുള്ള നിലവിലെ കാരണം കറന്റ് അക്കൗണ്ട് കമ്മി വീണ്ടും വര്‍ദ്ധിച്ചതാണെന്ന് എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
താരിഫ് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് കയറ്റുമതി വര്‍ദ്ധിപ്പിച്ചിരുന്നു. മറുവശത്ത്, ഉത്സവ സീസണിലെ ഉപഭോഗം ഇറക്കുമതി ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയും അത് രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. സ്വര്‍ണ ഇറക്കുമതിയിലെ വര്‍ദ്ധനവ് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കി. ഇതോടെയാണ് രൂപയില്‍ സമ്മര്‍ദ്ദം ശക്തമായതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈ സാഹചര്യം മറികടക്കാനുള്ള ഏക മാര്‍ഗ്ഗം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതാണെന്ന് സിസ്റ്റമാറ്റിക്സ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസും ചൂണ്ടികാട്ടി. ചുരുക്കത്തില്‍ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനം തുടരുമ്പോഴും, രൂപയുടെ മൂല്യം വിപണിയുടെ ശ്രദ്ധാകേന്ദ്രമായി തുടരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, നവംബറില്‍ യുഎസിലേക്കുള്ള കയറ്റുമതി 21% വളര്‍ന്നതും, ശക്തമായ സാമ്പത്തിക വളര്‍ച്ചയും, കച്ചവട കമ്മി കുറച്ചതും ആശ്വാസമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
