image

1 Aug 2026 2:29 PM IST

Economy

ജി എസ് ടി വരുമാനത്തില്‍ വമ്പന്‍ കുതിപ്പ്; ജൂലൈയില്‍ വളര്‍ച്ച 15 ശതമാനത്തിലധികം

MyFin Desk

ജി എസ് ടി വരുമാനത്തില്‍ വമ്പന്‍ കുതിപ്പ്;  ജൂലൈയില്‍ വളര്‍ച്ച 15 ശതമാനത്തിലധികം
X

Summary

ജൂലൈയിലെ മൊത്ത ജിഎസ്ടി വരുമാനം 2.11 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 1.83 ട്രില്യണ്‍ രൂപയായിരുന്നു. റീഫണ്ടുകള്‍ക്കായി ക്രമീകരിച്ചതിനുശേഷമുള്ള അറ്റ വരുമാനം 1.57 ട്രില്യണില്‍ നിന്ന് 1.81 ട്രില്യണ്‍ രൂപയായും വര്‍ധിച്ചു


രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ ശക്തമായ വളര്‍ച്ച. ജൂലൈ മാസത്തിലെ മൊത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിലും അറ്റ ജിഎസ്ടി വരുമാനത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 15.4 ശതമാനത്തിന്റെയും 15.8 ശതമാനത്തിന്റെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതിയില്‍ നിന്നുള്ള ശക്തമായ വരുമാനവും ആഭ്യന്തര ജിഎസ്ടിയിലെ ആരോഗ്യകരമായ വളര്‍ച്ചയുമാണ് ഈ നേട്ടത്തിന് പ്രധാന കാരണം.

ജൂലൈയിലെ മൊത്ത ജിഎസ്ടി വരുമാനം 2.11 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 1.83 ട്രില്യണ്‍ രൂപയായിരുന്നു. റീഫണ്ടുകള്‍ക്കായി ക്രമീകരിച്ചതിനുശേഷമുള്ള അറ്റ വരുമാനം 1.57 ട്രില്യണില്‍ നിന്ന് 1.81 ട്രില്യണ്‍ രൂപയായും വര്‍ധിച്ചു. ജൂണ്‍ മാസത്തെ മൊത്ത ജിഎസ്ടി കളക്ഷനുമായി താരതമ്യം ചെയ്യുമ്പോഴും 8.4 ശതമാനത്തിന്റെ മികച്ച വര്‍ച്ചയാണ് ജൂലൈയില്‍ ഉണ്ടായിരിക്കുന്നത്.

ആഭ്യന്തര ജിഎസ്ടി വരുമാനം 10.1 ശതമാനം ഉയര്‍ന്ന് 1.45 ട്രില്യണ്‍ രൂപയായപ്പോള്‍, ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 28.8 ശതമാനം കുതിച്ചുയര്‍ന്ന് 66,511 കോടി രൂപയായി. 2026-27 ഏപ്രില്‍-ജൂലൈ കാലയളവിലെ മൊത്ത ജിഎസ്ടി കളക്ഷന്‍ മൊത്തത്തില്‍ 10.1 ശതമാനം വര്‍ധിച്ച് 8.43 ട്രില്യണ്‍ രൂപയിലെത്തിയിട്ടുണ്ട്.

ആഗോള തലത്തിലുള്ള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രതിരോധശേഷിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വികാസവും നികുതി പാലനത്തിലെ പുരോഗതിയും വരും മാസങ്ങളില്‍ പരോക്ഷ നികുതി വ്യവസ്ഥയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് (ജിഎസ്ടി 3.0) വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.