18 Oct 2026 7:27 PM IST
Summary
കയറ്റുമതിയേക്കാള് ഇറക്കുമതി വര്ധിക്കുന്നതാണ് ആശങ്കയാകുന്നത്
ഇന്ത്യയുടെ സേവനമേഖലയിലെ വ്യാപാര മിച്ചത്തില് ഇടിവ്. സേവന ഇറക്കുമതി, കയറ്റുമതിയേക്കാള് വേഗത്തില് വളരുന്നതാണ് ആശങ്കയാകുന്നത്. ഐസിഐസിഐ ബാങ്കിന്റെ ഗവേഷണ റിപ്പോര്ട്ടിലാണ് ഇതുസംബന്ധിച്ച വിലയിരുത്തല്.
2026 സെപ്റ്റംബറില് ഇന്ത്യയുടെ നെറ്റ് സര്വീസസ് എക്സ്പോര്ട്ട് കഴിഞ്ഞ വര്ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞ് 16.9 ബില്യണ് ഡോളറിലെത്തി. മൊത്തം സേവന കയറ്റുമതി 0.9 ശതമാനം കുറഞ്ഞ് ഏകദേശം 36 ബില്യണ് ഡോളറായപ്പോള്, സേവന ഇറക്കുമതി 8.9 ശതമാനം വര്ധിച്ച് 19 ബില്യണ് ഡോളറിലെത്തി.
ഐടി, ധനകാര്യം, ബിസിനസ്, പ്രൊഫഷണല് സേവനങ്ങള് തുടങ്ങിയ മേഖലകളില് നിന്നുള്ള വരുമാനം ഇന്ത്യയുടെ ചരക്ക് വ്യാപാരക്കമ്മി നികത്തുന്നതില് നിര്ണായക പങ്കുവഹിക്കുന്നുണ്ട്. എന്നാല് സേവന ഇറക്കുമതി കൂടുന്നത് ഈ വ്യാപാര മിച്ചത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്.
അതേസമയം, ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള കാലയളവില് നെറ്റ് സര്വീസസ് എക്സ്പോര്ട്ട് നാല് ശതമാനം വര്ധിച്ച് 103 ബില്യണ് ഡോളറിലെത്തി. സെപ്റ്റംബറിലെ ഇടിവ് താല്ക്കാലികമാണോ അതോ സേവന വ്യാപാരത്തിലെ വളര്ച്ച മന്ദഗതിയിലാകുന്നതിന്റെ സൂചനയാണോ എന്ന് വരും മാസങ്ങളിലെ കണക്കുകള് വ്യക്തമാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
