image

18 Jun 2025 3:48 PM IST

Economy

ജിഡിപി വളര്‍ച്ച 6.5ശതമാനം കവിയുമെന്ന് ഐസിആര്‍എ

MyFin Desk

icra predicts gdp growth to exceed 6.5%
X

Summary

ഉപഭോക്തൃ വില സൂചിക 4.2 ശതമാനത്തിന് മുകളിലായിരിക്കുമെന്നും വിലയിരുത്തല്‍


2025-26 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.5 ശതമാനം കവിയുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. ഇതേ കാലയളവില്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ മൊത്ത മൂല്യവര്‍ദ്ധനവ് (ജിവിഎ) വളര്‍ച്ച 6.3 ശതമാനം കവിയുമെന്നും ഏജന്‍സി നിരീക്ഷിക്കുന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) 4.2 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തവില സൂചിക (ഡബ്ല്യുപിഐ) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.7 ശതമാനത്തിന് മുകളിലായിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ജിഡിപിയുടെ 4.4 ശതമാനമായി ധനക്കമ്മി ഉയരുമെന്ന് ഐസിആര്‍എ പ്രവചിക്കുന്നു, ഇതേ കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി -1 ശതമാനമായി (മൈനസ് ഒന്ന്) പ്രവചിക്കപ്പെടുന്നു.

റാബിയിലെ പണമൊഴുക്കും സാധാരണയേക്കാള്‍ ഉയര്‍ന്ന റിസര്‍വോയര്‍ ലെവലും മൂലം ഗ്രാമീണ ആവശ്യം മികച്ചതായി തുടരും.

2025-26 ലെ കേന്ദ്ര ബജറ്റിലെ ഗണ്യമായ ആദായനികുതി ഇളവ്, നിരക്ക് കുറയ്ക്കല്‍, ഇഎംഐകള്‍ കുറയ്ക്കല്‍, ഭക്ഷ്യ പണപ്പെരുപ്പത്തിലെ മിതത്വം എന്നിവ കുടുംബങ്ങളുടെ ഉപയോഗയോഗ്യമായ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ വ്യാപാര കയറ്റുമതിയിലെ മാന്ദ്യം സമീപ ഭാവിയിലും തുടരാനാണ് സാധ്യത. ഐസിആര്‍എ യുടെ പ്രവചനമനുസരിച്ച്, സേവന കയറ്റുമതി വ്യാപാര കയറ്റുമതി വളര്‍ച്ചയെ മറികടക്കാനും സാധ്യതയുണ്ട്.

2025-26 ല്‍ കേന്ദ്രത്തിന്റെ മൂലധന ചെലവ് 10.1 ശതമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.