image

1 Aug 2023 8:11 AM GMT

Economy

ആദായനികുതി റിട്ടേണ്‍ 6.7 കോടി കവിഞ്ഞു

MyFin Desk

Income Tax Returns
X

Summary

  • ഇനി പിഴയോടുകൂടി റിട്ടേണ്‍ ഫയല്‍ ചെയ്യാം
  • 36.9 ലക്ഷത്തോളം പേരുടെ ഫയലിംഗ് പിഴയില്ലാത്ത അവസാന തീയതിയില്‍


തീയതി നീട്ടിയില്ലെങ്കിലും, പിഴ കൂടാതെ 6.7 കോടിയോളം നികുതിദായകര്‍ 2022-23 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചു. പിഴ കൂടാതെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതിയായിരുന്നു ജൂലൈ 31. ആറര കോടി റിട്ടേണുകളില്‍ 36.9 ലക്ഷത്തോളം പേര്‍ ജൂലൈ 31-നാണ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. നികുതി ഫയലിംഗ് സംബന്ധിച്ച അവസാന കണക്കുകള്‍ പുറത്തുവരുന്നതേയുള്ളു.

ജൂലൈ 31-ലെ കണക്കുകള്‍ അനുസരിച്ച് 11.59 കോടി രജിസ്റ്റര്‍ ചെയ്ത നികുതിദായകരാണുള്ളത്. 2021-22 ധനകാര്യ വര്‍ഷത്തില്‍ പിഴയോടുകൂടിയും അല്ലാതെയുമായി, 2022 ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 7.6 കോടിയാണ്. കഴിഞ്ഞ വര്‍ഷം പിഴ കൂടാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം 2022 ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഈ വര്‍ഷമത് ഉണ്ടായിട്ടില്ല. ഇനി പിഴയോടുകൂടി റിട്ടേണ്‍ ഫയല്‍ ചെയ്യാം.

പിഴ ഇങ്ങനെ

അടയ്‌ക്കേണ്ട നികുതിയുടെ ഒരു ശതമാനം ഓരോ മാസവും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുവരെ നല്‍കണം. കൂടാതെ 5000 രൂപ വരെ ഫൈനും നല്‍കണം. 2023 ഡിസംബര്‍ 31-ന് ശേഷമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ 10000 രൂപ പിഴയായി നല്‍കണം. അഞ്ചു ലക്ഷം രൂപയ്ക്കു താഴെയാണ് നികുതിവിധേയ വരുമാനമെങ്കില്‍ 1000 രൂപ പിഴയായി നല്‍കിയാല്‍ മതി.