image

5 Feb 2026 4:54 PM IST

Economy

ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സിലും സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും

MyFin Desk

india and gulf cooperation council to resume free trade agreement talks
X

Summary

ഇന്ത്യ-ജിസിസി വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 2004 ലാണ് ആരംഭിച്ചത്. തുടര്‍ന്ന് 2006 ലും 2008 ലും രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടന്നു. എങ്കിലും, പിന്നീട് 2011 ല്‍ ജിസിസി അതിന്റെ ആഗോള വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു


ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജിസിസി) സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ ആരംഭിക്കും. ഇത് ഇരു വിഭാഗവും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയും ആറ് രാഷ്ട്ര കൂട്ടായ്മയും തമ്മില്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചര്‍ച്ചകള്‍ ഔപചാരികമായി പുനരുജ്ജീവിപ്പിക്കുന്നത്. ഈ നീക്കം സാമ്പത്തിക സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പുതുക്കിയ നീക്കത്തിന്റെ സൂചനയാണ് നല്‍കുന്നത്.

ഇന്ത്യ-ജിസിസി വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 2004 ലാണ് ആരംഭിച്ചത്. തുടര്‍ന്ന് 2006 ലും 2008 ലും രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടന്നു. എങ്കിലും, പിന്നീട് 2011 ല്‍ ജിസിസി അതിന്റെ ആഗോള വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

2022 നവംബറില്‍ ജിസിസി സെക്രട്ടറി ജനറല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മൊമെന്റം തിരിച്ചെത്തി. 2023 ഒക്ടോബറില്‍, ജിസിസി റഫറന്‍സ് നിബന്ധനകളുടെ പുതുക്കിയ കരട് പങ്കിട്ടു. അതിനുശേഷം, ഇരുപക്ഷവും പുതുക്കിയ പതിപ്പുകള്‍ കൈമാറി, ഇത് ഒപ്പുവെക്കുന്നതിലേക്ക് നയിച്ചു.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജിസിസി.

ജിസിസിയുമായുള്ള കരാര്‍ വ്യാപാര, ഭൗമരാഷ്ട്രീയ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ഈ കരാര്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാരം ഇതിനകം തന്നെ പ്രധാനമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, ഉഭയകക്ഷി ചരക്ക് വ്യാപാരം 178.56 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യ 56.87 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്യുകയും 121.66 ബില്യണ്‍ ഡോളറിന്റഎ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതിയും ചെയ്തു. ഇത് ഇന്ത്യയുടെ മൊത്തം ആഗോള വ്യാപാരത്തിന്റെ 15.42% വരും.

യുഎഇ കഴിഞ്ഞാല്‍ ജിസിസിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയിലേക്കുള്ള പണമയയ്ക്കലില്‍ യുഎഇ ഒരു പ്രധാന പങ്ക് വഹിക്കുന്നു.