29 Sept 2025 2:26 PM IST
Summary
16 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ പ്രാബല്യത്തിലാകുന്നത്
ഇന്ത്യയും യൂറോപ്യന്‍ സ്വതന്ത്ര വ്യാപാരസംഘടനയും തമ്മിലുള്ള വ്യാപാര കരാര്‍ ബുധനാഴ്ച നിലവില്‍ വരും. വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ കുറവുണ്ടാകും. ഏകദേശം 16 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ പ്രാബല്യത്തിലാകുന്നത്.
പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ ഘട്ടംഘട്ടമായി നിരവധി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. സ്വിറ്റ്സര്‍ലന്റ്,ഐസ്ലന്‍ഡ് ,നോര്‍വെ,ലിച്ചെന്‍സ്റ്റിന്‍ എന്നീ നാല് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ രാജ്യങ്ങളുമായാണ് ഇന്ത്യ കരാര്‍ ഒപ്പുവച്ചത്.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ യുഎസ് ഡോളര്‍ സ്വകാര്യ നിക്ഷേപം ഇഫ്ടിഎ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇത് രാജ്യത്ത് ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10 വര്‍ഷത്തേക്ക് വരെ കുറയ്ക്കും. തീരുവ കുറയ്ക്കുന്നതിന്റെ നേട്ടം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഇന്ത്യ പാല്‍,കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കില്ല. 2024 മാര്‍ച്ച് 10 നാണ് വ്യാപാര കരാര്‍ ഒപ്പിട്ടത്, എന്നാല്‍ ഈ നാല് രാജ്യങ്ങളിലെ നടപടിക്രമങ്ങള്‍ കരാര്‍ നടപ്പാക്കുന്നത് വൈകിപ്പിച്ചു.
യൂറോപ്പിലെ ഒരു സുപ്രധാന സാമ്പത്തിക കൂട്ടായ്മയുമായി സാമ്പത്തിക സംയോജനം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പാണ് ട്രേഡ് ആന്‍ഡ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ്.
പഠിക്കാം & സമ്പാദിക്കാം
Home
