image

12 Jan 2026 3:29 PM IST

Economy

ഇന്ത്യ-ഇയു കരാര്‍ അവസാന ഘട്ടത്തിലേക്ക്

MyFin Desk

ഇന്ത്യ-ഇയു കരാര്‍ അവസാന ഘട്ടത്തിലേക്ക്
X

Summary

ബ്രസല്‍സില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് പിന്നാലെ, ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടു


യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യ-ഇയു ഉച്ചകോടിക്ക് മുന്‍പ് കരാറില്‍ ഒപ്പിടാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട്. രാജ്‌കോട്ടില്‍ നടന്ന എം.എസ്.എം.ഇ കോണ്‍ക്ലേവിലാണ് മന്ത്രി ഈ നിര്‍ണ്ണായക വിവരം പങ്കുവെച്ചത്.

ബ്രസല്‍സില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് പിന്നാലെ, ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടു. ഉടന്‍ തന്നെ കരാറിലേക്ക് എത്തുമെന്നുമാണ് പീയുഷ് ഗോയല്‍ വ്യക്തമാക്കിയത്.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2024-25 കാലഘട്ടത്തില്‍ മാത്രം 136 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഈ പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്കും പ്രത്യേകിച്ച് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും വമ്പന്‍ കുതിപ്പ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പും അമേരിക്കയുമായി ഒരേസമയം വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ആഗോള വിപണിയില്‍ ഇന്ത്യയുടെ വളരുന്ന സ്വാധീനത്തെയാണ് കാണിക്കുന്നത്. ജര്‍മ്മനിയുമായുള്ള വ്യാപാരം ഇതിനകം 50 ബില്യണ്‍ ഡോളര്‍ കടന്നതും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.