image

28 Jan 2026 8:17 PM IST

Economy

ഇന്ത്യ-ഇയു വ്യാപാര കരാര്‍; പ്രശംസിച്ചും വിമര്‍ശിച്ചും യുഎസ്

MyFin Desk

ഇന്ത്യ-ഇയു വ്യാപാര കരാര്‍;  പ്രശംസിച്ചും വിമര്‍ശിച്ചും യുഎസ്
X

Summary

ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വഴിയില്ലാതെയാണ് യൂറോപ്പ് ഇന്ത്യയെ അഭയം പ്രാപിക്കുന്നതെന്ന് യുഎസ്. ഈ കരാറിലൂടെ ഇന്ത്യക്ക് ഒരു സുവര്‍ണകാലം വരുമെന്നും ജാമിസണ്‍ ഗ്രീര്‍


ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ കരാറിനെ പ്രശംസിച്ചും വിമര്‍ശിച്ചും അമേരിക്ക. ഇന്ത്യയ്ക്ക് സുവര്‍ണകാലം, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വഴിയില്ലാതെയാണ് യൂറോപ്പ് ഇന്ത്യയെ അഭയം പ്രാപിക്കുന്നതെന്നും ജാമിസണ്‍ ഗ്രീര്‍.

ലോകത്തെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള കരാറാണ് പ്രാബല്യത്തില്‍ വന്നത്. കേവലം ഒരു വ്യാപാര കരാര്‍ എന്നതിലുപരി, സുരക്ഷാ-പ്രതിരോധ മേഖലകളിലും വലിയ സഹകരണത്തിനാണ് ഇരുപക്ഷവും തയ്യാറെടുക്കുന്നത്.

ഈ കരാറിനോടുള്ള അമേരിക്കന്‍ പ്രതികരണം വളരെ ശ്രദ്ധേയമാണ്. യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ പറയുന്നത്, ഈ കരാറിലൂടെ ഇന്ത്യക്ക് ഒരു 'സുവര്‍ണകാലം' വരാന്‍ പോകുന്നു എന്നാണ്. യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ നേട്ടം ഇന്ത്യ കൊയ്യുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. യൂറോപ്യന്‍ വിപണിയിലേക്ക് ഇന്ത്യക്ക് കൂടുതല്‍ പ്രവേശനം ലഭിക്കുമെന്നും, ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് യൂറോപ്പിലേക്ക് കൂടുതല്‍ കുടിയേറ്റ അവകാശങ്ങളും തൊഴില്‍ അവസരങ്ങളും ലഭിക്കുമെന്നും ഗ്രീര്‍ നിരീക്ഷിക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് തിരിയുന്നതിനെ പരിഹസിക്കാനും ഗ്രീര്‍ മറന്നില്ല. അമേരിക്ക തങ്ങളുടെ വിപണിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മറ്റൊരു വഴിയില്ലാതെ യൂറോപ്പ് ഇന്ത്യയെ അഭയം പ്രാപിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ആഗോളവല്‍ക്കരണത്തിന്റെ ദോഷങ്ങള്‍ പരിഹരിക്കാന്‍ യുഎസ് ശ്രമിക്കുമ്പോള്‍, യൂറോപ്പ് ആഗോളവല്‍ക്കരണത്തെ ഇരട്ടിയായി കെട്ടിപ്പിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.