image

27 Jan 2026 12:18 PM IST

Economy

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ പ്രഖ്യാപിച്ചു

MyFin Desk

india-european union trade agreement signed
X

Summary

ഈ കരാര്‍ 140 കോടി ഇന്ത്യക്കാര്‍ക്കും കോടിക്കണക്കിന് യൂറോപ്യന്മാര്‍ക്കും ധാരാളം അവസരങ്ങളാണ് തുറന്നു നല്‍കുന്നത്. കരാര്‍ ഉല്‍പ്പാദന മേഖലയെ ഉത്തേജിപ്പിക്കുമെന്നും സേവനങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി


ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) എത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ-ഇയു എഫ്ടിഎ രണ്ട് പ്രധാന സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള പങ്കാളിത്തമാണെന്നും ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ നേട്ടങ്ങളും പുതിയ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഉത്തേജനമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

'എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് ആളുകള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ കരാര്‍ 140 കോടി ഇന്ത്യക്കാര്‍ക്കും കോടിക്കണക്കിന് യൂറോപ്യന്മാര്‍ക്കും ധാരാളം അവസരങ്ങളാണ് തുറന്നു നല്‍കുന്നത്. ഏറ്റവും പുതിയ വ്യാപാര കരാര്‍ ഇന്ത്യ-യുകെ വ്യാപാര കരാറിനെ പൂരകമാക്കുമെന്നും ഉല്‍പ്പാദന മേഖലയെ ഉത്തേജിപ്പിക്കുമെന്നും സേവനങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെയാണ് നടക്കുക. ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങള്‍ക്കും യൂറോപ്പിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്കും ഈ കരാര്‍ വലിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

ഈ കരാര്‍ ഇന്ത്യയുടെ സംരംക്ഷിതമായ വലിയ വിപണിയെ യൂറോപ്യന്‍ യൂണിയനായി തുറക്കും. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്, ഇത് ഈ കരാറിനെ വളരെ പ്രധാനപ്പെട്ടതാക്കുന്നു.