image

19 Feb 2026 4:55 PM IST

Economy

ഇൻഫോസിസുമായി കൈകോർത്ത് ആന്ത്രോപിക് വരുന്നു!സാമ്പത്തിക വളർച്ച 25% വരെ ഉയരും?

MyFin Desk

Anthropic CEO Dario Amodei speaking at India AI Impact Summit about Indias 25 percent growth potential.
X

ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമിറ്റിൽ സംസാരിക്കുന്ന ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്.

Summary

മനുഷ്യബുദ്ധിയെ വെല്ലുന്ന 'സൂപ്പർ ഇന്റലിജന്റ് ഏജന്റുകൾ' വരുന്നു; ഇന്ത്യയിൽ പുതിയ ഓഫീസ് തുറന്ന് ആന്ത്രോപിക്; ഐടി മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കം.


ഇന്ത്യ ഇനി ലോകത്തിന്റെ എഐപവര്‍ഹൗസെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡേയ്! ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 25 ശതമാനം വരെ ഉയര്‍ത്താന്‍ എഐക്ക് കഴിയുമെന്ന പ്രവചനം.ആഗോള തലത്തില്‍ എഐയുടെ ഭാവി നിശ്ചയിക്കുന്നതില്‍ ഇന്ത്യയുടെ തീരുമാനം നിര്‍ണ്ണായകമാകും. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഐടി മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന ഈ മാറ്റങ്ങള്‍ നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരേപോലെ പ്രധാനമാണെന്നുമാണ് ഡല്‍ഹിയില്‍ ഡാരിയോ വ്യക്തമാക്കിയത്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ എഐയുടെ ഗുണങ്ങളും ദോഷങ്ങളും നിയന്ത്രിക്കുന്നതില്‍ ഇന്ത്യയ്ക്ക് കേന്ദ്രസ്ഥാനമുണ്ടെന്ന് അദ്ദേഹംവ്യക്തമാക്കി. കേവലം ഒരു പത്തോ ഇരുപതോ വര്‍ഷത്തെ വളര്‍ച്ചയല്ല, മറിച്ച് ഒരു മൂറീസ് ലോ ഓഫ് ഇന്റലിജന്‍സ് (Moore's Law for Intelligence)ആണ് സംഭവിക്കാന്‍ പോകുന്നത്. അതായത് മനുഷ്യബുദ്ധിയെ മറികടക്കുന്ന 'സൂപ്പര്‍ ഇന്റലിജന്റ് ഏജന്റുകള്‍' ഉടന്‍ യാഥാര്‍ത്ഥ്യമാകും.ആന്ത്രോപിക് ഇന്ത്യയില്‍ വെറുമൊരു ഓഫീസ് തുറക്കുകയല്ല ചെയ്യുന്നത്. ബെംഗളൂരുവില്‍ പുതിയ കേന്ദ്രം ആരംഭിച്ചതിനൊപ്പം, മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മുന്‍ മേധാവി ഐറീന ഘോഷിനെ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു കഴിഞ്ഞു. ലോകത്ത് ഇവരുടെ 'ക്ലോഡ്' ചാറ്റ് ബോട്ട് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ന് ഇന്ത്യയാണ്.ഈ വിപ്ലവത്തില്‍ ഇന്ത്യന്‍ ടെക് ഭീമനായ ഇന്‍ഫോസിസും പങ്കാളികളാകും. ഇന്‍ഫോസിസിന്റെ 'ടോപ്പാസ്' പ്ലാറ്റ്ഫോമും ആന്ത്രോപിക്കിന്റെ സാങ്കേതികവിദ്യയും ചേര്‍ന്ന് ബാങ്കിംഗ്, ടെലികോം മേഖലകളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതുകൂടാതെ ഏക് സ്റ്റെപ്പ് , പ്രഥം തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് മലയാളം ഉള്‍പ്പെടെയുള്ള 10 പ്രാദേശിക ഭാഷകളില്‍ AI സേവനങ്ങള്‍ ലഭ്യമാക്കാനും നീക്കമുണ്ട്.രോഗങ്ങള്‍ ഭേദമാക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും എഐ സഹായിക്കുമെങ്കിലും, സൈബര്‍ ആക്രമണങ്ങളും ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഗൗരവമായി കാണണം. അതുകൊണ്ട് തന്നെ ഇന്ത്യയുമായി ചേര്‍ന്ന് 'സേഫ്റ്റി ടെസ്റ്റിംഗ്' നടത്താന്‍ ആന്ത്രോപിക് തയ്യാറാണ്. വികസിത രാജ്യങ്ങള്‍ 10 ശതമാനം വളര്‍ച്ച നേടുമ്പോള്‍ ഇന്ത്യയ്ക്ക് 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ച കൈവരിക്കാനുള്ള 'ബുള്ളിഷ്' സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചുരുക്കത്തില്‍ ആന്ത്രോപിക് പോലെയുള്ള ഒരു ആഗോള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ രണ്ടാമത്തെ വലിയ വിപണിയായി കാണുന്നത് നമ്മുടെ ഡിജിറ്റല്‍ കരുത്തിന്റെ തെളിവാണെണ. ഇന്‍ഫോസിസുമായുള്ള ഇവരുടെ പങ്കാളിത്തം ഇന്ത്യന്‍ ഐടി സര്‍വീസസ് മേഖലയെ 'കോഡിംഗ്' എന്നതിലുപരി 'എഐ ഏജന്റ് മാനേജ്മെന്റ്' എന്ന പുതിയ ഘട്ടത്തിലേക്ക് ഉയര്‍ത്തും. ഇത് നമ്മുടെ എഞ്ചിനീയര്‍മാര്‍ക്ക് ആഗോളതലത്തില്‍ വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെങ്കിലും, നൈപുണ്യ വികസനത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വെല്ലുവിളിയാകുകയും ചെയ്യും.