image

19 Feb 2026 5:40 PM IST

Economy

കീശ ചോരും! പണപ്പെരുപ്പം ഇരട്ടിയാകും; ക്രിസിലിന്റെ നിർണ്ണായക മുന്നറിയിപ്പ്

MyFin Desk

inflation data, global trends to drive market
X

Summary

പണപ്പെരുപ്പം 2.5 ശതമാനത്തിൽ നിന്ന് 4.3-ലേക്ക് കുതിക്കും; ഭക്ഷണസാധനങ്ങളുടെ വിലവർദ്ധനവ് തിരിച്ചടിയാകും; റിപ്പോ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന.


അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍. 2.5 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പം 4.3 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം വെറും 2.5 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ 2027-ല്‍ കാര്യങ്ങള്‍ മാറും. പ്രധാനമായും ഭക്ഷണസാധനങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണമാവുക. 'ബേസ് ഇഫക്റ്റ്' എന്ന സാങ്കേതിക പ്രതിഭാസമാണ് ഈ വര്‍ദ്ധനവിന് പിന്നിലെ പ്രധാന വില്ലന്‍. അതായത്, മുന്‍വര്‍ഷത്തെ കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വരും വര്‍ഷത്തെ വിലക്കയറ്റം വളരെ കൂടുതലായി അനുഭവപ്പെടും. എന്നാല്‍ പണപ്പെരുപ്പം കണക്കാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുമെന്നത് ആശ്വാസകരമാണ്. പുതിയ സിപിഐ സീരീസ് പ്രകാരം പണപ്പെരുപ്പ പട്ടികയില്‍ ഭക്ഷണസാധനങ്ങളുടെ പ്രാധാന്യം 45.86 ശതമാനത്തില്‍ നിന്ന് 36.75 ശതമാനമായി കുറച്ചതാണ് തുണയാവുക.സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ വര്‍ദ്ധനവ് കാരണം നിലവില്‍ കോര്‍ ഇന്‍ഫ്‌ലേഷന്‍ ഉയര്‍ന്നതാണെങ്കിലും, അടുത്ത വര്‍ഷം ഇത് കുറയുമെന്നാണ് പ്രതീക്ഷ. പണപ്പെരുപ്പ പട്ടികയില്‍ ഇതിന്റെ പ്രാധാന്യം 57.89 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം 4.3 ശതമാനത്തിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍, റിപ്പോ നിരക്കുകളില്‍ ഉടനടി കൂടുതല്‍ കുറവുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. നിലവിലെ നിരക്കുകള്‍ കുറച്ചു കാലം കൂടി തുടരാനാണ് സാധ്യതയെന്നും ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.