18 Feb 2026 7:46 PM IST
Summary
കഴിഞ്ഞ അഞ്ചുവര്‍ഷമായി 700-750 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സര്‍ക്കാര്‍ കരാര്‍ വിപണിയില്‍ നിന്ന് ചൈനീസ് സ്ഥാപനങ്ങളെ അകറ്റി നിര്‍ത്തിയിരുന്നെങ്കിലും, അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ അയവുവന്ന സാഹചര്യത്തിലാണ് ഈ നീക്കം
ഇന്ത്യ ചൈനീസ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി, കല്‍ക്കരി കമ്പനികള്‍ക്ക് പരിമിതമായ ഇറക്കുമതി ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി 700-750 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സര്‍ക്കാര്‍ കരാര്‍ വിപണിയില്‍ നിന്ന് ചൈനീസ് സ്ഥാപനങ്ങളെ അകറ്റി നിര്‍ത്തിയിരുന്നെങ്കിലും, അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ അയവുവന്ന സാഹചര്യത്തിലാണ് ഈ നീക്കം.
2020 ലെ സംഘര്‍ഷത്തിന് ശേഷം ചൈനീസ് ലേലക്കാര്‍ക്ക് ദേശീയ കരാറുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്യുകയും സുരക്ഷാ അനുമതി നേടുകയും വേണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുതി പ്രസരണ ഘടകങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. കല്‍ക്കരി മേഖലയിലെ ഉപകരണങ്ങള്‍ക്കും സമാനമായ ഇളവ് നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്, ഇറക്കുമതി തടയുന്നത് ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയെ ബാധിക്കുന്നതിനാല്‍ 'ദേശീയ താല്‍പര്യം' മുന്‍നിര്‍ത്തിയാണ് ഇളവ് അനുവദിച്ചതെന്നാണ്.
2030 ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര ശേഷി കൂട്ടിച്ചേര്‍ക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ നിര്‍വ്വഹണ കാലതാമസവും പ്രസരണ തടസ്സങ്ങളും നിലനില്‍ക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ട്രാന്‍സ്‌ഫോര്‍മറുകളിലും റിയാക്ടറുകളിലും ഏകദേശം 40 ശതമാനം കുറവ് നേരിടേണ്ടിവരുമെന്ന വിലയിരുത്തലും ഉണ്ട്. ഇതാണ് ചൈനീസ് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് കാരണമാകുന്നത്. മന്ത്രാലയങ്ങളുമായും സുരക്ഷാ ഏജന്‍സികളുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇത്തരം സമയബന്ധിത ഇളവുകള്‍ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
