22 Oct 2025 6:12 PM IST
Summary
ഊര്‍ജ്ജം, കൃഷി, ഫാര്‍മ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കും
യുഎസ് സമ്മര്‍ദ്ദം വകവയ്ക്കാതെ, ഇന്ത്യ റഷ്യയുമായുള്ള വ്യാപാരം ശക്തമാക്കുന്നു. 10000 കോടിയുടെ പ്രതിരോധ കരാര്‍ ഉടനെന്നും റിപ്പോര്‍ട്ട്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ സമ്മര്‍ദ്ദം ശക്തമായിരിക്കെയാണ് ഇത്തരമൊരു നീക്കമെന്നത് ശ്രദ്ധേയമാണ്. പ്രതിരോധ മേഖലയ്ക്ക് ഒപ്പം ഊര്‍ജ്ജം, കൃഷി, ഫാര്‍മ മേഖലകളിലേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം വര്‍ധിപ്പിക്കാനാണ് നീക്കം. യുഎസ് ഇതര വിപണി സാന്നിധ്യം വര്‍ധിപ്പിക്ക് കൊണ്ട് പ്രതിരോധശേഷിയും വിശാലമായ വ്യാപാര തന്ത്രവും ഉറപ്പാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നതെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങളും പറയുന്നു.
അതേസമയം 10000 കോടിയുടെ പ്രതിരോധ കരാര്‍ സംബന്ധിച്ച വ്യാഴാഴ്ച പ്രതിരോധ മന്ത്രാലയ സമിതി ചര്‍ച്ച നടത്തും. വ്യോമ പ്രതിരോധ സംവിധാനത്തിലേക്ക് എസ് -400 'സുദര്‍ശന്‍' മിസൈലുകള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചയാണ് നടക്കുക. ഡിസംബറിലെ പുടിന്റെ സന്ദര്‍ശന വേളയിലെ കരാറുകളില്‍ ഒന്ന് ഇതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള ഊര്‍ജ്ജേതര കയറ്റുമതി ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
