image

6 April 2024 1:13 PM IST

Economy

സിംഗപ്പൂരുമായുള്ള വ്യാപാരത്തില്‍ 18 ശതമാനം വളര്‍ച്ച

MyFin Desk

സിംഗപ്പൂരുമായുള്ള വ്യാപാരത്തില്‍   18 ശതമാനം വളര്‍ച്ച
X

Summary

  • വ്യാപാര രംഗത്ത് മാത്രമല്ല ,വിദേശനിക്ഷേപത്തിലും സിംഗപ്പൂരിന് മികവ്
  • ഇന്ത്യയുടെ ആറാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഈ രാജ്യം
  • സാങ്കേതികവിദ്യകള്‍, എഐ, ക്ലീന്‍ എനര്‍ജി തുടങ്ങിയ പുതിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കുന്നു


സിംഗപ്പൂരും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23ല്‍ 35.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വ്യാപാര രംഗത്ത് 18.2 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പറഞ്ഞു. സിംഗപ്പൂര്‍ ഇന്ത്യയുടെ എട്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാപാരത്തിന്റെ 3.1 ശതമാനം വിഹിതമാണ് ഈ ദ്വീപു രാജ്യവുമായി നടക്കുന്നതെന്ന് ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി (കൊമേഴ്സ്) ടി പ്രഭാകര്‍ പറഞ്ഞു.

സിംഗപ്പൂരില്‍ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

22-23 സാമ്പത്തിക വര്‍ഷത്തില്‍ സിംഗപ്പൂരില്‍ നിന്നുള്ള ഞങ്ങളുടെ ഇറക്കുമതി 23.6 ബില്യണ്‍ ഡോളറായിരുന്നു,അവിടേക്കുള്ള കയറ്റുമതി മൊത്തം 12 ബില്യണ്‍ ഡോളറും ആയിരുന്നു.ഇന്ത്യയുടെ കയറ്റുമതിയുടെ കാര്യത്തില്‍, സിംഗപ്പൂര്‍ ലോകത്തിലെ ആറാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ്. ഇറക്കുമതിയുടെ കാര്യത്തില്‍, 2022-23 കാലയളവില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ എട്ടാമത്തെ വലിയ സ്രോതസ്സാണ് സിംഗപ്പൂര്‍.

ചരക്ക് വ്യാപാരത്തില്‍ മാത്രമല്ല, ഇന്ത്യ-സിംഗപ്പൂര്‍ ബന്ധം വളരുന്നത്, 2022-23 കാലയളവില്‍ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) ഇക്വിറ്റി ഒഴുക്ക് 17.2 ബില്യണ്‍ യുഎസ് ഡോളറാണെന്ന് പ്രഭാകര്‍ പറഞ്ഞു.

2000 ഏപ്രില്‍ മുതല്‍ 2023 ഡിസംബര്‍ വരെ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ നിക്ഷേപം 155.612 ബില്യണ്‍ ഡോളറായിരുന്നു, ഇത് ഇന്ത്യയിലേക്കുള്ള മൊത്തം എഫ്ഡിഐയുടെ 23 ശതമാനമാണ്. ഇന്ത്യ-സിംഗപ്പൂര്‍ ബന്ധങ്ങളുടെ ഒരു അവലോകനം നല്‍കിക്കൊണ്ട്, ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ വാണിജ്യ വായ്പ സ്രോതസ്സുകളില്‍ ഒന്നാണ് സിംഗപ്പൂര്‍ എന്ന് പ്രഭാകര്‍ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യകള്‍, എഐ, ക്ലീന്‍ എനര്‍ജി തുടങ്ങിയ പുതിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും അദ്ദേഹം എടുത്തുപറഞ്ഞു.