image

10 Feb 2026 4:11 PM IST

Economy

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു!

MyFin Desk

PM Modi and US President shaking hands with India and US flags in the background, representing the trade deal.
X

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ പുതിയ തിരുത്തലുകൾ ആഭ്യന്തര വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു.


Summary

വരും ആഴ്ചകളിൽ ഇടക്കാല കരാർ നിലവിൽ വരും. റഷ്യൻ എണ്ണ ഉപേക്ഷിച്ചതിന് പകരമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ഇളവ്.


ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ വരുന്ന ആഴ്ചയില്‍ പ്രാബല്യത്തില്‍ വരുമെന്ന് അമേരിക്ക. പിന്നാലെ ഉഭയകക്ഷി വ്യാപാര കരാറില്‍ ധാരണയുണ്ടാവുമെന്നും റിപ്പോര്‍ട്ട്.വരുന്ന ആഴ്ചകളില്‍ തന്നെ ഇടക്കാല കരാര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് ഭാവിയില്‍ നടപ്പിലാക്കാന്‍ പോകുന്ന സമഗ്രമായ ഉഭയകക്ഷി കരാറിലേക്കുള്ള വഴികാട്ടിയായിരിക്കും.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പുതിയ വ്യാപാര കരാറിനെ 'ചരിത്രപരം' എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ സുപ്രധാന തീരുമാനത്തിനുള്ള അംഗീകാരമായാണ് ഈ നടപടി. ഇതിനു പകരമായി, വരും വര്‍ഷങ്ങളില്‍ ഊര്‍ജ്ജം, ഐടി, കൃഷി എന്നീ മേഖലകളിലായി 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്.കാര്‍ഷിക മേഖലയിലാണ് മറ്റൊരു വലിയ മാറ്റം. അമേരിക്കന്‍ വ്യവസായ ഉല്‍പ്പന്നങ്ങള്‍ക്കും, സോയാബീന്‍ ഓയില്‍, വൈന്‍, ഡ്രൈ ഫ്രൂട്ട്‌സ്, ആപ്പിള്‍ തുടങ്ങിയവയ്ക്കും ഇന്ത്യ നികുതി കുറയ്ക്കുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യും.ട്രംപിന്റെ 'സീറോ ടാരിഫ്' പ്രഖ്യാപനം ഇന്ത്യന്‍ വ്യാപാരികളില്‍ ആശങ്കയുണ്ടാക്കിയെങ്കിലും, എല്ലാ നികുതികളും പെട്ടെന്ന് ഇല്ലാതാകില്ല എന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. തിരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങളുടെ നികുതി ഘട്ടംഘട്ടമായി കുറച്ച് 'ബൈലാറ്ററല്‍ ട്രേഡ് എഗ്രിമെന്റിലേക്ക്' എത്താനാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.മറ്റൊരു പ്രധാന മാറ്റം ഡിജിറ്റല്‍ രംഗത്താണ്. ഇന്ത്യയിലെ വിവാദമായ 'ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ്' ഇനി നീക്കം ചെയ്യപ്പെടും. പകരം, ടെക്‌നോളജി ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിനായി കൂടുതല്‍ ശക്തമായ നിയമങ്ങള്‍ നിലവില്‍ വരും. ഇത് ഗൂഗിള്‍, ആമസോണ്‍ പോലുള്ള ആഗോള ടെക് ഭീമന്‍മാര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ കരുത്ത് നല്‍കും.സപ്ലൈ ചെയിന്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും, ചൈന ഉള്‍പ്പെടെയുള്ള മൂന്നാം രാജ്യങ്ങളുടെ വിപണി ഇടപെടലുകള്‍ പ്രതിരോധിക്കുന്നതിനും ഇരു രാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കും. സര്‍വീസസ്, നിക്ഷേപം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ വരും ആഴ്ചകളില്‍ തുടരും.ചുരുക്കത്തില്‍, ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ ഒന്നിക്കുമ്പോള്‍ അത് ഇന്ത്യന്‍ ഓഹരി വിപണിയിലും വ്യാപാര മേഖലയിലും വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.