31 Jan 2026 5:05 PM IST
യുഎസുമായുള്ള വ്യാപാര കരാർ അവസാന ഘട്ടത്തിൽ; നിർണ്ണായക വെളിപ്പെടുത്തലുമായി പീയൂഷ് ഗോയൽ
MyFin Desk
Summary
അമേരിക്കയുമായുള്ള വ്യാപാര കരാർ അവസാന ഘട്ടത്തിൽ; 50% ടാക്‌സ് പ്രതിസന്ധിക്ക് പരിഹാരമെന്ന് പീയൂഷ് ഗോയൽ
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ തടസ്സങ്ങളെല്ലാം നീങ്ങിയെന്ന് പീയൂഷ് ഗോയല്‍. കരാര്‍ അവസാനഘട്ടത്തിലെന്നും മന്ത്രി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണ്ണായകമായ വാര്‍ത്തകളാണ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് വരുന്നത്. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ, ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലേക്കാണ്. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും, തടസ്സങ്ങളെല്ലാം നീങ്ങിയെന്നും മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കുന്നു.നേരത്തെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 50% ടാക്‌സ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മഞ്ഞുരുകി തുടങ്ങിയിരിക്കുന്നു. ഡെഡ്ലൈനുകള്‍ നിശ്ചയിച്ചല്ല, മറിച്ച് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ 'ക്ലോഷറിലേക്ക്' കരാര്‍ നീങ്ങുകയാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കാനഡയുമായുള്ള കരാറാണ് അടുത്ത ലക്ഷ്യം. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ സന്ദര്‍ശനത്തോടെ ഇതില്‍ വലിയ പുരോഗതി ഉണ്ടാകും. ക്വാളിറ്റി, ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ്പ് എന്നിവയില്‍ ഇന്ത്യ ലോകനിലവാരത്തിലേക്ക് ഉയരുമ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരു മികച്ച ഇടമില്ലെന്നും പീയൂഷ് ഗോയല്‍ അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
