3 Feb 2026 3:42 PM IST
Summary
റഷ്യന്‍ എണ്ണ പെട്ടെന്ന് ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡിസ്
അമേരിക്കയുമായുള്ള കരാര്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പെട്ടെന്ന് നടപ്പിലാക്കിയാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ അത് ദോഷകരമായി ബാധിക്കുമെന്ന് മൂഡീസ് വ്യക്തമാക്കുന്നു.
റഷ്യ നല്‍കുന്ന വന്‍ വിലക്കിഴിവ് നഷ്ടപ്പെടുന്നത് രാജ്യത്തെ ഇന്ധന വില വര്‍ദ്ധിപ്പിക്കാനും അതുവഴി പണപ്പെരുപ്പം നിയന്ത്രണാതീതമാകാനും കാരണമായേക്കാം. റഷ്യയെ ഒഴിവാക്കുമ്പോള്‍ പകരം എന്ത് എന്ന ചോദ്യത്തിന് ട്രംപ് നല്‍കുന്ന ഉത്തരം ലളിതമാണ്: 'Buy American'.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഊര്‍ജ്ജം, പ്രതിരോധം, വിമാനം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ അമേരിക്കയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാനാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. റഷ്യന്‍ എണ്ണ പൂര്‍ണ്ണമായും വേണ്ടെന്ന് വെച്ചാല്‍ ആഗോള വിപണിയില്‍ എണ്ണയ്ക്ക് ക്ഷാമം അനുഭവപ്പെടുകയും വില വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ഇന്ത്യയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കുമെന്നാണ് മൂഡീസിന്റെ നിരീക്ഷണം.
അമേരിക്കയില്‍ നിന്നുള്ള എണ്ണ, വാതക ഇറക്കുമതിക്ക് ചെലവ് കൂടിയാല്‍ അത് ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് ചെറിയ തിരിച്ചടിയായേക്കാം എന്ന് ജെഫറീസ് റിപ്പോര്‍ട്ടും മുന്നറിയിപ്പ് നല്‍കുന്നു.അതുകൊണ്ട് തന്നെ, എണ്ണ ഇറക്കുമതിയിലെ മാറ്റം വളരെ പതുക്കെ മാത്രമേ ഇന്ത്യ നടപ്പിലാക്കാന്‍ സാധ്യതയുള്ളുവെന്നാണ് പ്രതീക്ഷ.
പഠിക്കാം & സമ്പാദിക്കാം
Home
