4 Feb 2026 4:41 PM IST
ട്രംപ് പറഞ്ഞത് പച്ചക്കള്ളമോ? ഇന്ത്യ-യുഎസ് കരാറിൽ 'റഷ്യൻ എണ്ണ' വില്ലനാകുന്നു; ഡൽഹിയുടെ മൗനത്തിന് പിന്നിലെ തന്ത്രമെന്ത്
MyFin Desk
India committed to no longer purchasing Russian oil, $500 billion of investments into U.S.: White House
Summary
റഷ്യൻ എണ്ണ ഉപേക്ഷിച്ചെന്ന അമേരിക്കയുടെ അവകാശവാദവും ക്രെംലിന്റെ നിഷേധവും; 42 ലക്ഷം കോടിയുടെ നിക്ഷേപത്തിനിടയിൽ ഇന്ത്യ നടത്തുന്ന നയതന്ത്ര കളി ഇങ്ങനെ
ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ അവ്യക്തത തുടരുന്നു. ഇന്ത്യ റഷ്യന്‍ എണ്ണ പൂര്‍ണ്ണമായും ഉപേക്ഷിച്ചെന്ന ട്രംപിന്റെ അവകാശ വാദത്തില്‍ മൗനം തുടര്‍ന്ന് ഇന്ത്യ. ട്രംപ് അവകാശപ്പെടുന്നത് ഇന്ത്യ റഷ്യന്‍ എണ്ണ പൂര്‍ണ്ണമായും ഉപേക്ഷിച്ചെന്നാണ്. എന്നാല്‍ 'ഞങ്ങളോട് ആരും ഒന്നും പറഞ്ഞിട്ടില്ല' എന്ന് റഷ്യയും 'വാ തുറക്കാതെ' ഇന്ത്യയും നില്‍ക്കുന്നത് തുടരുകയാണ്. India US Trade Deal 2026, Russian Oil India News, Trump Modi Call, Import Tax Cut India.
കഴിഞ്ഞ തിങ്കളാഴ്ച ട്രംപ് പ്രഖ്യാപിച്ച കരാര്‍ പ്രകാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. ഇതിന് പകരമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ഇതിനെപ്പറ്റി മോദി മൗനം പാലിക്കുമ്പോള്‍ റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ചോദിക്കുന്നത് ഇങ്ങനെയാണ്: 'ഡല്‍ഹിയില്‍ നിന്ന് ഔദ്യോഗികമായി ഞങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ല, പിന്നെങ്ങനെ ഇത് സത്യമാകും?'റഷ്യയെ കൈവിടുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര എളുപ്പമല്ല. കാരണം ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം റഷ്യ നല്‍കിയ വിലക്കിഴിവ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന് വലിയ കരുത്തായിരുന്നു. അതേസമയം, 50% നികുതി എന്ന അമേരിക്കയുടെ 'ചുങ്കം' ഐടി, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍ മേഖലകളെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.
ഈ രണ്ട് കാര്യങ്ങളെയും തുലനം ചെയ്യാന്‍ ഇന്ത്യ നടത്തുന്ന നയതന്ത്ര തന്ത്രമാണ് ഇപ്പോള്‍ വിപണിയില്‍ ചര്‍ച്ചയാകുന്നത്. ട്രംപിന് നന്ദി പറഞ്ഞു പ്രധാനമന്ത്രി മോദി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടെങ്കിലും, അതില്‍ എവിടെയും 'റഷ്യന്‍ എണ്ണ' എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ല. അമേരിക്കയില്‍ നിന്ന് പകരം എണ്ണ വാങ്ങുമെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചും ഇന്ത്യ മൗനം പാലിക്കുന്നു. വെനസ്വേലയില്‍ നിന്നും അമേരിക്കയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ഇംപോര്‍ട്ട് ബില്‍ കൂട്ടുമോ എന്ന ആശങ്കയും സാമ്പത്തിക വിദഗ്ധര്‍ക്കിടയിലുണ്ട്.ചുരുക്കത്തില്‍, അമേരിക്കന്‍ നിക്ഷേപവും നികുതി ഇളവും നേടുമ്പോഴും റഷ്യ എന്ന ദീര്‍ഘകാല സുഹൃത്തിനെ ഇന്ത്യ പിണക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. അമേരിക്കന്‍ താരിഫ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി കുറയ്ക്കുക എന്ന തന്ത്രമായിരിക്കും ഇന്ത്യ സ്വീകരിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിപണിയില്‍ ഇന്ധനവിലയെ ഇത് എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
പഠിക്കാം & സമ്പാദിക്കാം
Home
