21 Nov 2025 1:09 PM IST
Summary
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു പാദങ്ങളിൽ കയറ്റുമതിയിൽ മികച്ച മുന്നേറ്റം
ഒക്ടോബറിൽ കയറ്റുമതി ഇടിഞ്ഞപ്പോഴും വമ്പൻ കുതിപ്പിനൊരുങ്ങി ഇന്ത്യയിലെ കയറ്റുമതി വ്യവസായ രംഗം. 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ കയറ്റുമതി ശക്തമായി മുന്നേറുമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി. കയറ്റുമതി ചെയ്യുന്നവർക്കുള്ള സര്‍ക്കാരിന്റെ പിന്തുണയും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വളര്‍ച്ചയുമാണ് ഇതിന് പിന്തുണയാകുകയെന്നാണ് വിലയിരുത്തല്‍.
ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ ആദ്യ ആറ് മാസങ്ങളിലെ പ്രകടനം വേറിട്ടുനില്‍ക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു പാദങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതിയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തിൻ്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ കയറ്റുമതി 418.9 ബില്യണ്‍ ഡോളറായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ഇതേ കാലയളവില്‍ 395.7 ബില്യണ്‍ ഡോളറിൻ്റെ കയറ്റുമതി നടന്ന സ്ഥാനത്താണിത്.
ഒരു വര്‍ഷം കൊണ്ട് 5.86% വളര്‍ച്ചയാണ് രാജ്യം നേടിയത്. ഇത് രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ കയറ്റുമതിയാണെന്നാണ് മന്ത്രാലയം സൂചിപ്പിക്കുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി 209 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
അതേസമയം ഒക്ടോബറിലെ കയറ്റുമതിയിൽ ഗണ്യമായ ഇടിവുണ്ട്. 20 പ്രധാന വിപണികളിൽ അഞ്ചു വിപണികളിൽ മാത്രമാണ് കയറ്റുമതി വളർച്ചയെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള വിപണികളിൽ ഡിമാൻഡ് ഇടിഞ്ഞതാണ് കാരണം.ഒക്ടോബറിൽ മൊത്തം കയറ്റുമതിയിൽ 11 .8 ശതമാനമാണ് ഇടിവ്.
പഠിക്കാം & സമ്പാദിക്കാം
Home
