25 Nov 2025 10:31 AM IST
Summary
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.3% വളര്‍ച്ച കൈവരിക്കുമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കും. 7.3% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. സ്വകാര്യ മൂലധന ചെലവ് നിയന്ത്രണത്തിലായിരുന്നിട്ടും ശക്തമായ ഗ്രാമീണ, സര്‍ക്കാര്‍ ചെലവുകള്‍ നേട്ടമാകുമെന്നാണ് റോയ്‌ട്ടേഴ്‌സ് സര്‍വ്വേ.
സാമ്പത്തിക വ്യവസ്ഥയുടെ 60% വരുന്ന ഗാര്‍ഹിക ഉപഭോഗം മുന്‍ പാദത്തില്‍ ശക്തിപ്പെട്ടു. മെച്ചപ്പെട്ട കാര്‍ഷിക ഉല്‍പാദനത്തിനായി ഗ്രാമീണ ചെലവ് മെച്ചപ്പെട്ടതാണ് ഇതിന് കാരണം. അതേസമയം നഗര ആവശ്യകതയും സ്വകാര്യ നിക്ഷേപവും മന്ദഗതിയിലായത് തുടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓഗസ്റ്റില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ വര്‍ദ്ധിപ്പിച്ചിട്ടും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 16 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചിട്ടുണ്ടെന്നാണ് റോയ്‌റ്റേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യ ഉപഭോഗവും കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവും വളര്‍ച്ചയ്ക്ക് പിന്തുണ നൽകും. അതേസമയം ആഗോള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപം മന്ദഗതിയില്‍ വളരാന്‍ സാധ്യതയുണ്ടെന്ന് ഡച്ച് ബാങ്കിലെ ഇന്ത്യയിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായ കൗശിക് ദാസ് പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
