image

28 Nov 2025 5:02 PM IST

Economy

താരിഫ് ഏറ്റില്ല, ജിഡിപിയില്‍ മുന്നേറി ഇന്ത്യ: വളര്‍ച്ച 8.2%

MyFin Desk

indias gdp growth rate rises to 8.2%, no tariffs imposed
X

Summary

ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കെന്ന് സര്‍ക്കാര്‍


രണ്ടാം പാദത്തിലും ജിഡിപി വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യ. വളര്‍ച്ച 8.2 ശതമാനം. ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കെന്നും കേന്ദ്രം.കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 5.6% വളര്‍ച്ചയെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് രാജ്യം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ പാദത്തിലെ വളര്‍ച്ച 7.8 ശതമാനമായിരുന്നു.സ്വകാര്യ മൂലധന ചെലവ് കുറവായിരുന്നിട്ടും, ശക്തമായ ഗ്രാമീണ സമ്പദ്വ്യവസ്ഥയും സര്‍ക്കാര്‍ ചെലവുകളും ഈ വളര്‍ച്ചയ്ക്ക് അടിത്തറയായി. വിപണി പ്രതീക്ഷകളും ഇത്തവണ രാജ്യം മറികടന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 7% പ്രവചനത്തെക്കാളും, ഇക്കണോമിക് ടൈംസ് പോളിലെ 7.3% പ്രവചനത്തെക്കാളും കൂടുതലാണ് ഈ വളര്‍ച്ചാ നിരക്ക്.ശക്തമായ ഗ്രാമീണ സമ്പദ്വ്യവസ്ഥയാണ് കരുത്തായ വസ്തുതകളിലൊന്ന്. മെച്ചപ്പെട്ട കാര്‍ഷിക ഉത്പാദനം കാരണം ഗ്രാമീണ ചെലവ് വര്‍ദ്ധിക്കുകയും കുടുംബ ഉപഭോഗം ശക്തിപ്പെടുകയും ചെയ്തു.

സെപ്റ്റംബര്‍ പാദത്തില്‍ സര്‍ക്കാര്‍ മൂലധന ചെലവ് 31% വര്‍ദ്ധിച്ചു. കൂടാതെ ചരക്ക് കയറ്റുമതി 8.8% വര്‍ദ്ധിച്ചു. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 7% ഇടിവില്‍ നിന്നുള്ള വലിയ തിരിച്ചുവരവാണിത്. യുഎസ് താരിഫുകള്‍ക്ക് മുന്നോടിയായി നടത്തിയ ഫ്രണ്ട്-ലോഡഡ് കയറ്റുമതി ഇതിന് സഹായകമായെന്നും കേന്ദ്ര മന്ത്രായല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 22 മുതല്‍ മിക്ക ഉല്‍പ്പന്നങ്ങളുടെയും ചരക്ക് സേവന നികുതി നിരക്കുകള്‍ ഇന്ത്യ കുറച്ചിരുന്നു. ഇതിന്റെ പൂര്‍ണ്ണമായ സ്വാധീനം വരുന്നതിന് മുമ്പാണ് 8.2% വളര്‍ച്ച രാജ്യം നേടിയത്. ജിഎസ്ടി പുനഃക്രമീകരണം 2 ലക്ഷം കോടി രൂപ സാധാരണക്കാരുടെ കൈകളില്‍ എത്തിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നുസമ്പദ് വ്യവസ്ഥയുടെ ഏകദേശം 60% വരുന്ന ഈ ഘടകം ശക്തിപ്പെട്ടെങ്കിലും, നഗരങ്ങളിലെ ഡിമാന്‍ഡും സ്വകാര്യ നിക്ഷേപവും ഇപ്പോഴും പിന്നോട്ട് നില്‍ക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് മുമ്പ് തന്നെ രണ്ടാം പാദത്തില്‍ ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ക്കും പലചരക്ക് സാധനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് പുനരുജ്ജീവിച്ചിരുന്നു.